കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ ഇടത് പാളയം വിട്ട് യുഡിഎഫിലേക്ക്..??പകരം മാണിയെ ചൂണ്ടാന്‍ സിപിഎം..!!കേരളത്തെ കാത്തിരിക്കുന്നത്!

  • By അനാമിക
Google Oneindia Malayalam News

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വന്‍മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന നാളുകളാണ് വരാന്‍പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു . ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയു തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം. കോണ്‍ഗ്രസ്സിനോട് അയിത്തമില്ലെന്ന തരത്തിലുള്ള പ്രസ്താവനകള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വെറുതേ നടത്തിയതാണെന്ന് കരുതാനാവില്ല. മറുവശത്ത് കെഎം മാണിയുടെ കേരള കോണ്‍ഗ്രസ്സിനെയാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read Also: സൗദിയിലെ പ്രവാസികൾ ബാഹുബലി 3 കാണാൻ രാജ്യം വിടേണ്ട..!! തിയറ്ററുകൾ തുറക്കും..! വരുന്നു സിനിമാവിപ്ലവം !

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

വലത്തോട്ട് ചായ്വ്

സിപിഐയുടെ മനസ്സ് വലതുപക്ഷത്തേക്ക് ചായുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതേസമയം സിപിഎമ്മും വെറുതേ ഇരിക്കാനുദ്ദേശിച്ചിട്ടില്ല. സിപിഐ മുന്നണി വിടുന്ന സാഹചര്യമുണ്ടായാല്‍ കെഎം മാണിയെ കൂടെക്കൂട്ടാനും ഇടതുപക്ഷം മടികാണിച്ചേക്കില്ല.

വർഗീയതയ്ക്ക് എതിരെ

വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ വിശാലവേദിയാണ് ദേശീയതലത്തില്‍ സിപിഐ മുന്നോട്ട് വെയ്ക്കുന്നത്. ദേശീയ തലത്തില്‍ ഇത്തരമൊരു ഐക്യത്തിന് നേതൃത്വം നല്‍കുക കോണ്‍ഗ്രസ്സാകും. അതുകൊണ്ടുകൂടിത്തന്നെയാണ് സിപഐ വലത്തോട്ട് ചായുന്നുവെന്ന് സിപിഎം വിലയിരുത്തുന്നതും.

ഇരട്ടത്താപ്പെന്ന് സിപിഐ

കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ പലതവണ സിപിഎം തയ്യാറായിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതിന് പാര്‍ട്ടി തയ്യാറല്ല. സിപിഎമ്മിന്റെ ഈ നിലപാട് ഇരട്ടത്താപ്പ് ആണെന്ന് സിപഐ വിലയിരുത്തുന്നു.

ഫാസിസത്തെ തടയാൻ

ഇടതുപക്ഷത്തിന് മാത്രമായി വര്‍ഗീയ ഫാസിസത്തെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും സിപിഐ വിശ്വസിക്കുന്നു. ദേശീയ സാഹചര്യത്തില്‍ ഫാസിസത്തിന് എതിരായ ഐക്യം കൂടുതല്‍ ശക്തിപ്പെടേണ്ടതുമുണ്ട്. അതുകൊണ്ടുതന്നെ ഭാവിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപപ്പെടാന്‍ പോകുന്ന വിശാല സംഖ്യത്തിന്റെ ഭാഗമാവാന്‍ തയ്യാറെടുക്കുകയാണ് സിപിഐ.

ലക്ഷ്യം ക്രിസ്ത്യൻ സമൂഹം

സിപിഐയുടെ നീക്കത്തിന് മറുനീക്കമായാണ് കെഎം മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ സിപിഎം നോട്ടമിട്ടിരിക്കുന്നത്. മാണി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയെയാണ് സിപിഎം ആദ്യം ലക്ഷ്യമിട്ടിരിക്കുന്നത്. പിസി ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ് ഒഴികെയുള്ള വിഭാഗങ്ങള്‍ ഈ കൂട്ടായ്മയിലുണ്ട്.

സ്‌കറിയാ തോമസ് ഇടനില

പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്‌കറിയാ തോമസ് ആണ് മാണിയെ ഇടതുമുന്നണിയിലെത്തിക്കാന്‍ മുന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്നതെന്നാണ് വിവരം. യുഡിഎഫിലേക്ക് മാണിയെ തിരിച്ചുവിളിക്കാന്‍ സാധ്യതയില്ലെന്ന സ്ഥിതിക്ക് മാണി നിലപാട് വ്യക്തമാക്കിയാലേ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ എന്നറിയാനാവൂ.

English summary
Reports coming that CPI is planning to leave LDF and CPm is about to bring KC(M) to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X