കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് സ്വാഗതസംഘം ഓഫീസ് തുറന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംഘപരിവാര്‍ ശക്തികളുടെ അതിവിനാശകരമായ ഫാഷിസ്റ്റ് അജണ്ടയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതേതരശക്തികളുടെ വിശാലവേദിവേണമെന്ന സിപിഐ മുന്നോട്ടുവച്ച അഭിപ്രായം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ്‌വിശ്വം പറഞ്ഞു.

രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം-കാനം രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം-കാനം

മലപ്പുറത്ത് സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലവേദി എന്നതുകൊണ്ട് രാഷ്ട്രീയമായ സഖ്യം എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കോണ്‍ഗ്രസ്സ് പോലുള്ള മതേതരപാര്‍ട്ടികളുടെ സാമ്പത്തിക-രാഷ്ട്രീയ നിലപാടികളോട് സിപിഐക്ക് യോജിക്കാനാവില്ല. പക്ഷേ നമ്മുടെ രാജ്യത്തെ തന്നെ നഷ്ടമാകുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്ന അവസ്ഥയില്‍ സമാനചിന്താഗതിക്കാരെ ചേര്‍ത്ത് നിര്‍ത്തി പോരാട്ടത്തിന് ഒരുങ്ങണം. അല്ലാത്തപക്ഷം നമ്മുടെ വൈവിധ്യവും ഭരണഘടനയുമെല്ലാം നഷ്ടപ്പടും. അത്രമാത്രം സങ്കീര്‍ണ്ണവും ആപല്‍ക്കരവുമായ ഒരു സാഹചര്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.

cpioffce

മാര്‍ച്ച് 1,2,3,4 തീയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാനസമ്മേളന സ്വാഗത സംഘം ഓഫീസിന് മുന്നില്‍ സിപിഐ ഭാരവാഹികള്‍

2019 ലെ തെരഞ്ഞെടുപ്പ് നമ്മുടെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടിയാവണം. കേരളത്തെയോ ത്രിപുരയേയോ മുന്നില്‍ കണ്ട് ഇന്ത്യാരജ്യത്തിന്റെ രാഷ്ട്രീയത്തെ വിലയിരുത്തുന്നത് ശരിയല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം വലിയ ആവേശമാണ് ഇടതുപക്ഷത്തിനും മതേതര പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്നതെന്നും ബിനോയ് പറഞ്ഞു. ബിജെ പി ഉയര്‍ത്തി കാണിക്കുന്ന ഹിന്ദുരാഷ്ട്രം യഥാര്‍ത്ഥ ഹിന്ദുവിന്റെ അല്ല. അത് സവര്‍ണ്ണരും സാമ്പത്തികശേഷിയുള്ളവരുടേതും മാത്രമാണ്. മഹാഭൂരിപക്ഷം ഹിന്ദുക്കളും അവരുടെ പട്ടികയില്‍ വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മനുസ്മൃതിയെ മുന്‍ നിര്‍ത്തി രാജ്യം ഭരിക്കാനാണ് ആര്‍ എസ്സ് എസ്സ് ഉദ്ദേശിക്കുന്നത്. ഹിറ്റ്‌ലറുടെ ചെയ്തികളും ആശയവും ഇന്ത്യയിലേക്ക് കടമെടുത്തിരിക്കയാണവര്‍.

ശത്രുക്കളെ ഇല്ലായ്മചെയ്യുന്ന ഫാസിസത്തിന്റെ പാഠശാലയില്‍ കമ്മ്യുണിസ്റ്റുകാര്‍ എന്നും ഇരകളാണ്. അത് മനസ്സിലാക്കാനും കൂട്ടമായി പ്രതിരോധിക്കാനുള്ള ജനശക്തി ഉണ്ടാക്കാനും കമ്മ്യുണിസ്റ്റുകാരും ഇടതുപക്ഷവും ശ്രമിക്കണം. പാര്‍ട്ടിസമ്മേളനം ഈ പോരാട്ടത്തിനുള്ള ബുദ്ധിയും ശക്തിയും പകരുന്നതിനുള്ള വേദികളാണെന്നും ബിനോയ് പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷവഹിച്ചു. സമകാലിക രാഷ്ട്രീയത്തില്‍ സി പി ഐ നിലപാടുകള്‍ക്ക് ലഭിക്കുന്ന ജന പിന്‍തുണ മാര്‍ച്ച് 1,2,3,4 തീയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാനസമ്മേളനത്തിന് ഊര്‍ജ്ജം പകരുമെന്ന് കെ പി രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെന്നപോലെ മലപ്പുറത്തും വലിയരീതിയില്‍ മറ്റുപാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സി പി ഐയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ശരിപക്ഷ രാഷ്ട്രീയം സി പി ഐയുടേതാണെന്ന തിരിച്ചറിവാണ് ഈ മുന്നേറ്റത്തിനു പിന്നിലെന്നും മലപ്പുറത്തെ സംസ്ഥാനസമ്മേളനം ചരിത്രം കുറിക്കുമെന്നും കെ പി ആര്‍ പറഞ്ഞു.സിപിഐ മലപ്പുറം ജില്ലാസെക്രട്ടറി പി പി സുനീര്‍ സ്വാഗതം പറഞ്ഞു. സി പി ഐ നേതാക്കളായ പി സുബ്രഹ്മണ്യന്‍. പി കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

English summary
CPI started a welcoming commitee office in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X