കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടി; വിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം: സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് എക്സിക്യൂട്ടീവില്‍ സി പി ഐ നേതാക്കള്‍ ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി പി ഐ മുന്നറിയിപ്പ് നല്കി.
തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം എന്നും രണ്ടാം പിണറായി സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന നന്മ കെടുത്തിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരില്‍ നിന്ന് ധാര്‍മ്മികതയും ലാളിത്യവും ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സഹകരണ തട്ടിപ്പിനെ കുറിച്ചും എക്സിക്യൂട്ടീവില്‍ വിമര്‍ശനമുണ്ടായി.

സഹകരണ മേഖലയിലെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല എന്നും നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും വിമര്‍ശനമുയര്‍ന്നു. തൃശ്ശൂരില്‍ നിന്നുള്ള മുന്‍ എം പി സി എന്‍ ജയദേവനാണ് ഇത് സംബന്ധിച്ച വിമര്‍ശനം ഉയര്‍ത്തിയത് എന്നാണ് വിവരം. ഭരണത്തില്‍ പല വിധത്തിലുള്ള ധൂര്‍ത്ത് നടക്കുകയാണ് എന്നും സി പി ഐ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും മുന്‍ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട് എന്നും സി പി ഐ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നില്ല?
മുഖ്യമന്ത്രിയെപ്പറ്റി ഉയരുന്നത് പ്രതീക്ഷയല്ല വിമര്‍ശനമാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. സി പി ഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ മേഖലാതല അവലോകന യോഗങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് സി പി ഐയുടെ വിമര്‍ശനം.
ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പദ്ധതി നിര്‍വഹണം ഉറപ്പാക്കി ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് യോഗത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്കിറങ്ങി നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മേഖലാ അവലോകന യോഗങ്ങളും മണ്ഡലം സദസുകളുമാണ് സര്‍ക്കാര്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്.
നാല് മേഖലാതല അവലോകന യോഗങ്ങളിലെ ആദ്യത്തെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്നത്തേത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം 29 ന് തൃശൂരില്‍ ചേരും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ ഒക്ടോബര്‍ മൂന്നിന് എറണാകുളത്ത് വെച്ച് നടക്കും.
കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിനാണ് ചേരുന്നത്. രാവിലെ അവലോകനയോഗം ചേര്‍ന്ന ശേഷം ഉച്ചക്ക് ശേഷം ക്രമസമാധാന മേഖലയിലെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യു. ഇതിന്റെ തുടര്‍ച്ചയായി നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ സംഘടിപ്പിക്കുന്നത്.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications