ആനി രാജയെ പറഞ്ഞിട്ടും മൗനം; കാനം തിരുത്തല്‍ ശക്തിയാവുന്നില്ലെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. കെ കെ രമ വിഷയത്തില്‍ സി പി ഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരെ സി പി ഐ എം നേതാവ് എം എം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ല എന്നാണ് വിമര്‍ശനം.
ആനി രാജക്കെതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ തിരുത്തല്‍ ശക്തിയായി കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനം രാജേന്ദ്രന്റെ പ്രതികരണമില്ലായ്മയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ പോലും പരാമര്‍ശമുണ്ടായപ്പോള്‍ നേതൃത്വം പ്രതികരിച്ചില്ല എന്ന വികാരം അണികള്‍ക്ക് ഉണ്ട് എന്ന് പ്രതിനിധികള്‍ പറഞ്ഞു. സി പി ഐ മന്ത്രിമാര്‍ക്കെതിരേയും ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായി എന്നും വിമര്‍ശനമുയര്‍ന്നു.
പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണ് എന്ന് വിവിഝ പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. സി പി ഐ മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ട് എന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍
രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കൂടുതല്‍ വിമര്‍ശിക്കപ്പെടാനാണ് സാധ്യത.
ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടക്ക കാലത്ത് സര്‍ക്കാരിലും മുന്നണിയിലും തിരുത്തല്‍ ശക്തിയായി മാറാന്‍ സി പി ഐയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ സ്വാധീനം പിന്നീട് ചെലുത്താന്‍ പാര്‍ട്ടിക്കായില്ല എന്നാണ് വിലയിരുത്തല്‍.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി പി ഐ എമ്മിന് വിധേയമായാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനവും സി പി ഐയുടെ സൈബര്‍ ഇടങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു.












Click it and Unblock the Notifications