കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യുന്നു'; സിപിഎമ്മിനെതിരെ വീണ്ടും സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം; എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുന്നതിനെതിരെ സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമർശനം. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം. പൊലീസിനെ ആഭ്യന്തര വകുപ്പ് നിലയ്ക്ക് നിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇതുവരെ ഒരു എൽഡിഎഫ് സർക്കാരിന്‍റെ കാലത്തും കാണാത്ത പ്രവണതയ്ക്ക് തിരുത്തൽ വേണം. എൽഡിഎഫിന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലുണ്ടായത്. പോലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന് പൊലീസിന് മേല്‍ നിയന്ത്രണം ഇല്ലെന്നുമുള്ള ആരോപണമാണ് സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്നുവന്നത്.

cpi

മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക്. പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. എൽഡിഎഫിന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. സിപിഎമ്മില്‍ നിന്ന് എത്തുന്നവര്‍ക്ക് നല്ല പദവി നല്‍കി പ്രോത്സാഹനപരമായ നിലപാടുകള്‍ നേതൃത്വം സ്വീകരിക്കണം. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേര്‍ സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം കൂടുമെന്നാണ് പ്രതിനിധികളുടെ അഭിപ്രായം.

എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും; ആക്രമണം പാർട്ടി നടപ്പാക്കിയതെന്ന് വിമര്‍ശനംഎകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും; ആക്രമണം പാർട്ടി നടപ്പാക്കിയതെന്ന് വിമര്‍ശനം

അതേസമയം എകെജി സെറ്റര്‍ വിഷയത്തിലും നേരത്തെ സിപിഐ സിപിഎമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആക്രമണം പൊലീസിന്‍റെ സഹായത്തോടെ സിപിഎം തന്നെ നടത്തിയെന്നായിരുന്നു ആരോപണം. എകെജി സെന്റർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണെന്നും സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരുമെന്നുമായിരുന്നു ആക്ഷേപം. ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്ന് സമ്മേളനത്തിൽ ചോദ്യം ഉയർന്നു. പാർട്ടിയുടെ പങ്ക് ആക്രമണത്തിന് പിന്നിൽ ഉണ്ടെന്നും പൊതു ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ചിന്തന്‍ ശിബിറില്‍ പങ്കെടുത്തില്ല; താല്‍പ്പര്യമില്ലെന്ന് മുല്ലപ്പള്ളി, കെ സുധാകരന്റെ പ്രതികരണംചിന്തന്‍ ശിബിറില്‍ പങ്കെടുത്തില്ല; താല്‍പ്പര്യമില്ലെന്ന് മുല്ലപ്പള്ളി, കെ സുധാകരന്റെ പ്രതികരണം

സപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. വെളിയം ഭാർഗവന്റെയും സി.കെ.ചന്ദ്രപ്പന്റെയും പ്രവർത്തന രീതിയെ ചൂണ്ടിക്കാട്ടിയായിരുന്നു കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ലന്നും വിമര്‍ശനമുയര്‍ന്നു

ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

English summary
cpi against branding ldf government as pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X