Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൻവറുമായി സിപിഐയ്ക്ക് ഒരു ബന്ധവുമില്ല, അൻവർ എന്താണെന്ന് നന്നായി അറിയാം'; ബിനോയ് വിശ്വം

പിവി അൻവറിനെ തള്ളി സിപിഐ. അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുകയാണെന്നും അൻവർ ആരാണെന്നും അൻവർ വന്ന വഴി എന്താണെന്നും സിപിഐക്ക് വ്യക്തമായി അറിയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് ഇനി സിപിഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ പൊതുയോഗം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഐ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമാണ്. അതിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെ രാഷ്ട്രീയവഴിയല്ല. അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുകയാണ്. അൻവറിനെ സിപിഐയ്ക്ക് അറിയാം. അൻവർ വന്ന വഴിയും അറിയാം.

binoy-vishwam-pv-anwar

എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയുടെ അഷ്റഫ് കാളിയത്തിനെതിരെ മത്സരിച്ചായിരുന്നു അൻവറിന്റെ രാഷ്ട്രീയ വരവിന്റെ ആരംഭം. കുറച്ച് നാൾ അൻവർ എൽഡിഎഫിന്റെ എംഎൽഎയായിരുന്നു. എന്നാൽ ഇപ്പോൾ അൻവർ തന്നെ എൽ‍ഡിഎഫ് വിട്ടു. എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് ഇനി സിപിഐയ്ക്ക് യാതൊരു ബന്ധവുമില്ല. ബന്ധം ഉണ്ടാകാനും പാടില്ല.
എഡിജിപിയെ മാറ്റുമെന്ന കാര്യത്തിൽ സിപിഐയ്ക്ക് യാതൊരു സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അൻവർ എൽ ഡി എഫ് വിട്ടെങ്കിലും സി പി എമ്മിനുള്ളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെത്തെ അൻവറിന്റെ യോഗത്തിന് എത്തിയ ജനാവലി. ആയിരത്തോളം പേരായിരുന്നു അൻവറിനെ കേൾക്കാൻ ഒത്തുകൂടിയത്. ഇൻക്വിലാബ് വിളിച്ചായിരുന്നു അണികൾ അൻവറിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റും മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ എ സുകുവായിരുന്നു പൊതുയോഗത്തുൽ സ്വാഗതം പറഞ്ഞത്. താൻ ഉയർത്തിയ വാദങ്ങൾ വിശ്വസിക്കുന്ന, സാധാരണക്കാരായ പാർട്ടി പ്രവർത്തകർ തനിക്കൊപ്പം ഉണ്ടെന്ന് പൊതുയോഗത്തിൽ അൻവർ ആവർത്തിച്ച് പറഞ്ഞു.

ഇപ്പോഴിതാ ആലപ്പുഴ പാലമേൽ ബ്രാഞ്ച് അടക്കം പരസ്യമായി തന്നെ അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തിൽ അൻവറിനെ പുകഴ്ത്തിയും മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും അതിരൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു നേതാക്കൾ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ തിരുത്താൻ അൻവർ വേണ്ടിവന്നത് പാർട്ടിക്ക് സംഭവിച്ച വലിയ ഗതികേടാണെന്നാണ് ബ്രാഞ്ച് സമ്മേളനം അഭിപ്രായപ്പെട്ടത്. അൻവറാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പോരാളിയെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം എൽഡിഎഫ് വിട്ട അൻവറിന്റെ മുന്നോട്ടുള്ള നീക്കം എന്താണെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അദ്ദേഹം സ്വന്തം പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാൽ ഒരു പാർട്ടി പ്രഖ്യാപിക്കാൻ താൻ ഇല്ലെന്നാണ് അൻവർ വ്യക്തമാക്കിയത്. ഇതോടെ അൻവർ യുഡിഎഫിലേക്ക് പോകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+