സിപിഎമ്മിന് എന്തുമാകാം? പാലക്കാട് പുറമ്പോക്ക് ഭൂമി കയ്യേറി സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നു

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: കയ്യേറ്റങ്ങള്‍ക്കും അനധിതൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പാലക്കാട് സിപിഐഎം നേതൃത്വത്തില്‍ ഭൂമി കയ്യേറി ഓഫീസ് നിര്‍മ്മിക്കാന്‍ ശ്രമം. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നത്.

Read More: കരിപ്പൂരില്‍ പിടിയിലായ കൊടിഞ്ഞി സ്വദേശിക്ക് ഇന്ത്യന്‍മുജാഹിദ്ദീനുമായി ബന്ധം;സ്‌ഫോടനക്കേസുകളിലെ പ്രതി

Read More: സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്

സംഭവം വിവാദമായതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. എന്നാല്‍ കണ്ണാടി പഞ്ചായത്തിലെ മറ്റു കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം തങ്ങളുടെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ നിലപാട്. കണ്ണാടി രണ്ടാം വില്ലേജില്‍ ഉപ്പുംപാടത്ത് ഇഎംഎസ് സാംസ്‌ക്കാരിക വേദി എന്ന പേരിലാണ് സിപിഎം ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരുന്നത്.

cpim

ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഉപ്പുംപാടത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് അനധികൃതമായാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശത്ത് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് സിപിഎം പ്രവര്‍ത്തകരും ആരോപിച്ചു.പഞ്ചായത്തിലെ എല്ലാ കയ്യേറ്റങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

English summary
cpim constructing party office in government land.
Please Wait while comments are loading...