കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുവാദ്വീപ്: സിപിഎം സമരം പരാജയം: വിജയിച്ചത് സി പി ഐയുടെ നിലപാട്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കുറുവാദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിനേര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം പരാജയം. നിലവില്‍ വിജയിച്ചത് സിപിഐ അവസാനം വരെ ഉറച്ച നിന്ന നിലപാട്. കുറുവയിലേക്ക് മാര്‍ച്ച് നടത്തി സമരപ്രഖ്യാപനം നടത്തുമെന്ന് അവകാശപ്പെട്ടിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, പുതുതായി ഒരു ഇളവും നേടാന്‍ കഴിയാതെ പരിഹാസ്യനായാണ് സമരം പാതിവഴിയില്‍ അവസാനിപ്പിച്ചത്.

കര്‍ശന നിയന്ത്രണമുള്ള കുറുവ ദ്വീപിലേക്ക് ഇരച്ചുകയറി പൊലീസിന് നേരെ കയ്യേറ്റശ്രമം നടത്തിയതൊഴിച്ചാല്‍ കുറുവാ ദ്വീപ് സമരത്തില്‍ ജില്ലയിലെ സിപിഎം പൂര്‍ണ്ണമായും പരിഹാസ്യമാവുകയായിരുന്നു. പാല്‍വെളിച്ചത്ത് നിന്നാണ് ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുവാ ദ്വീപിലേക്ക് മാര്‍ച്ച് നടത്തിയത്. കേന്ദ്രത്തിന്റെ കവാടത്തിന് സമീപത്ത് വെച്ച് മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു.

kuruvaprotest-

അതിനിടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച് കവാടത്തിനുള്ളിലെത്തി ബലംപ്രയോഗിച്ച് ചങ്ങാടം കൈക്കലാക്കി മരുകരയിലെത്തുകയും ചെയ്തു. ചെതലയം ഭാഗത്ത് കൂടിയും സിപിഎം പ്രവര്‍ത്തകര്‍ അനധികൃതമായി ദ്വീപിനുള്ളില്‍ പ്രവേശിച്ചു. അതിനിടെ നിയമം ലംഘിക്കുന്നത് ചിത്രീകരിക്കുകയായിരുന്ന പൊലീസുകാരന് നേരെ സിപിഎമ്മുകാര്‍ കയര്‍ക്കുകയും ചിത്രീകരിക്കുന്നത് തടയുകയും ചെയ്തു. പിന്നീട് കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ്പി എബ്രഹാം, മാനന്തവാടി സിഐ പികെ മണി എന്നിവര്‍ സ്ഥലത്തെത്തിയതിന് ശേഷം മാത്രമാണ് പൊലിസുകാരനെ സിപിഎമ്മുകാര്‍ വിട്ടത്.

മാര്‍ച്ച് സികെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗഗാറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മെയ് 8 മുതലാണ് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒആര്‍ കേളുവിന്റെ നേതൃത്വത്തില്‍ കുറുവാദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിനേര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപവാസസമരം ആരഭിക്കുന്നത്. എന്നാല്‍ അതിന് തലേന്ന് തന്നെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കുറുവയിലേക്കുള്ള പ്രവേശനപരിധി നാനൂറില്‍ നിന്നും 950 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിയന്ത്രണം പൂര്‍ണ്ണമായും എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് കേളു സമരം തുടരുകയായിരുന്നു. അതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നൂറ് പേരെ ക്കൂടി വര്‍ധിപ്പിച്ച്പ്രവേശന പരിധി 1050 ആക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതും അംഗീകരിക്കാതെ സിപിഎം സമരത്തില്‍ ഉറച്ചുനില്‍ക്കുകയും കുറുവാ ദ്വീപിലേക്ക് മാര്‍ച്ച് നടത്തി സമരപ്രഖ്യാപനം നടത്തുമെന്ന് അവകാശപ്പെടുകയുമായിരുന്നു. എന്നാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സികെ ശശീന്ദ്രന്‍ ഉള്‍പ്പെടെ സംസാരിച്ച മുഴുവന്‍ സിപിഐക്കെതിരെയും വനംവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അതിനിടെ സമരം തുടരുമെന്ന ധാരണയില്‍ ഡിടപിസിയുടെ ഓഫീസിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ പന്തലിടുകയും ചെയ്തിരുന്നു. എന്നാല്‍ തുടങ്ങി കുടുങ്ങിയ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന സ്ഥിതിയിലായിരുന്നു സിപിഎം നേതൃത്വം. ഒടുവില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വനം, ടൂറിസം വകുപ്പ് മന്ത്രി മാരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്ന ഉറപ്പ് ലഭിച്ചെന്ന കാരണം പറഞ്ഞാണ് സമരം അവസാനിപ്പിക്കേണ്ടി വന്നത്.

English summary
CPIM march to Kuruv Island.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X