Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ സിപിഎം നിലപാടിൽ മാറ്റമില്ല: എ വിജയരാഘവൻ

പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നുമായിരുന്നു എ വിജയരാഘവൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നുമായിരുന്നു എ വിജയരാഘവൻ പറഞ്ഞു. പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

CPM

അതേസമയം ശബരിമല പരിഹരിച്ച വിഷയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും പ്രതികരിച്ചു. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. വിമർശിക്കാൻ എൻഎസ്എസിന് ജനാധിപത്യ പരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലെ ഒരു പ്രത്യേക സംഭവവികാസമാണെന്നും അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ടെന്നുമാണ് വ്യാഴാഴ്ച മന്ത്രി പറഞ്ഞത്. "സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്," കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയോട് എന്‍എസ്എസ് പ്രതികരിച്ചത്. മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയില്‍ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോയെന്നും എൻഎസ്എസ് ചോദിച്ചു.

Recommended Video

cmsvideo
    Boby Chemmanur about chief minister Pinarayi Vijayan | Oneindia Malayalam

    അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

    എന്നാൽ കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ആരോപിച്ചു. സത്യവാങ്മൂലം തിരുത്താൻ ഇപ്പോഴും സ‍ര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റമെന്ന് ആരോപിച്ച സുരേന്ദ്രൻ, കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

    കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+