ടിപി വധം; സിപിഎമ്മും ബിജെപിയും സിബിഐ അന്വേഷണം അട്ടിമറിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ കേന്ദ്രം അടയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണം സിപിഎമ്മും ബിജെപിയും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് സിപിഎം ബിജെപിയുടെ ഒത്തുകളിയുടെ ഭാഗമാണ്. ടിപി വധക്കേസിലെ ഗൂഡാലോചനയുടെ അന്വേഷണം സിബിഐക്കു വിട്ടാല്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങും. സിപിഎമ്മിന്റെ അടിവേരിളകും.

കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന ബിജെപിക്ക് സിപിഎം ക്ഷയിക്കുന്നതിനോട് താത്പര്യം ഇല്ലാത്തതുകൊണ്ടാണ് ബിജെപിയും ഇതിനെ എതിര്‍ക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ടിപിയുടെ ഭാര്യ കെകെ രമ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്റെയും പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്.
രമയുടെ നിരാഹാര സമരത്തോടുള്ള സര്‍ക്കാറിന്റെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും തുടരന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും പറഞ്ഞായിരുന്നു വിഎസ് ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചത്. തീവ്രവാദ ബന്ധം സംശയിക്കുന്ന കള്ളക്കടത്തുകാരന്‍ ഫയാസുമായി കൊലയാളിസംഘത്തിനുള്ള ബന്ധവും പരിഗണിച്ചാല്‍ ഉന്നത അന്വേഷണം ആവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.












Click it and Unblock the Notifications