കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനപ്പെട്ടതും നയപരവുമായ കാര്യങ്ങളിൽ ആലോചിച്ച് മാത്രം തീരുമാനം; സിപിഎം-സിപിഐ പ്രതിവാര ചർച്ച പുനഃരാരംഭിക്കും

സർക്കാരും മുന്നണിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും നയപരവുമായ കാര്യങ്ങൾ ചർച്ച് ചെയ്ത് മുന്നോട്ട് പോകാനാണ് ഇരു പാർട്ടികളുടെയും തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി ഇടതുപക്ഷം തുടർഭരണ നേടിയെങ്കിലും മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരമെന്നവണ്ണം പ്രതിവാര ചർച്ച പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇരു കക്ഷികളും. സർക്കാരും മുന്നണിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും നയപരവുമായ കാര്യങ്ങൾ ചർച്ച് ചെയ്ത് മുന്നോട്ട് പോകാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പലപ്പോഴും ഇത് നടന്നിരുന്നില്ല. ഇതോടെ പല വിഷയങ്ങളിലും പരസ്യ പ്രതികരണങ്ങൾ സർക്കാരിന് വെല്ലുവിളിയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ച പുനഃരാരംഭിക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണനും സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായിരിക്കും ചർച്ചയിൽ പങ്കെടുക്കുക.

നയപരമായ കാര്യങ്ങളിൽ ഇത്തരത്തിൽ നടക്കുന്ന ചർച്ചകളിലൂടെയാകും തീരുമാനത്തിലെത്തുക. ആവശ്യമെങ്കിൽ മാത്രം മറ്റ് ഘടകക്ഷികളെയും ഇക്കാര്യം അറിയിക്കും. മുന്നണി സംവിധാനം കൂടുതൽ കെട്ടുറുപ്പുള്ളതാക്കാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മന്ത്രിസഭാ രൂപീകരണത്തിലുൾപ്പടെ ഘടകക്ഷികളെ പരിഗണിക്കുന്നതിൽ സിപിഎം നിലപാട് ശ്രദ്ധേയമായിരുന്നു.

pinarayi vijyayan

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ പല വിഷയങ്ങളിലും സിപിഐയും കാനവും പരസ്യമായി പ്രതികരിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. ഇടതു സർക്കാരിനു തലവേദനയാകുന്ന സമീപനം കാനം സ്വീകരിക്കുന്നതായി കേന്ദ്ര നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം പരാതിപ്പെട്ടു. ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടർന്നു ഉഭയകക്ഷി ചർച്ച വീണ്ടും തുടങ്ങിയെങ്കിലും കോവിഡ് കാലത്ത് തടസപ്പെടുകയായിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൃത്യമായ ചർച്ചകളിലൂടെയാണ് മന്ത്രിസഭാ രൂപീകരണത്തിലടക്കം തീരുമാനത്തിയത്. ഇത് ശരിയായ കീഴ്‌വഴക്കമാണെന്നും വിലയിരുത്തപ്പെട്ടു. പുതുമുഖങ്ങളുടെ മന്ത്രിസഭ എന്ന തീരുമാനത്തിൽ ഇരു കക്ഷികളും ഒന്നിച്ച് നിന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും പൊതുമാനദണ്ഡംമുണ്ടാക്കി. ബോർഡ്-കോർപറേഷൻ തലപ്പത്ത് നിലവിലുള്ളവരെ മാറ്റാനുളള തീരുമാനവും ചർച്ചയുടെ അടിസ്ഥാനത്തിലാണ്.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
K Surendran about VD Satheeshan and Pinarayi Vijayan | Oneindia Malayalam

English summary
CPM and CPI to restart weekly discussion on policies and important issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X