Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാധീനിക്കാന്‍ ശ്രമിച്ചത് സിപിഎമ്മും സര്‍ക്കാരും: കസ്റ്റംസ് കമ്മീഷണറുടെ വാക്കുകള്‍ വ്യക്തം: വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരയും സിപിഎമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഉദ്യോഗസ്ഥനെന്ന നിലയില്‍ പരിമിതിയില്‍ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞെന്നും മുരളീധരന്‍ വ്യക്തമാക്കി.

kerala

സുമിത് കുമാറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിലെ പാളിച്ചയാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വൈകിയെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞെങ്കില്‍ അത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തിന്റെ പിഴവുകള്‍ തുടക്കത്തിലെ ചൂണ്ടി കാട്ടിയപ്പോള്‍ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ശാസ്ത്രീയമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നും നിയന്ത്രണത്തോടെ കൂടുതല്‍ ദിവസം കടകള്‍ തുറക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു. .ടി പി ആര്‍ നിശ്ചയിക്കാന്‍ മാനദണ്ഡം ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ് ചുമത്തിയ സര്‍ക്കാരാണ് നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്. സ്വന്തം അണികളെ സിപിഎം ധാര്‍മ്മികത പഠിപ്പിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. രണ്ടാം ഊഴം ജനങ്ങള്‍ നല്‍കിയത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+