Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യം ഒന്ന് മാത്രം; രണ്ടും കല്‍പ്പിച്ചിറങ്ങാന്‍ പിണറായിയും പാര്‍ട്ടിയും, പ്രതിച്ഛായ നഷ്ടം പ്രതിരോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് 99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയെങ്കിലും സമീപകാലത്ത് പൊങ്ങിവന്ന വിവാദങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഉയര്‍ന്നുവന്നത് തുടര്‍ഭരണത്തിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ട വിഷയങ്ങളും വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ വിഷയവും ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പെട്ടെന്ന് പരിഹാരം കണ്ട് മുഖം മിനുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

അര്‍ജുന്‍ ആയങ്കിയും വിവാദവും

അര്‍ജുന്‍ ആയങ്കിയും വിവാദവും

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന് വേണ്ടി നിലകൊണ്ട അര്‍ജുന്‍ ആയങ്കിയുടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എംസി ജോസഫൈന്‍

എംസി ജോസഫൈന്‍

സംസ്ഥാന മുന്‍ വനിത കമ്മിഷന്‍ അധ്യക്ഷനുമായി ചേര്‍ന്ന വിവാദങ്ങളായിരുന്നു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവം. തത്സമയ ചാനല്‍ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയതോടെ അത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കി. തുടര്‍ന്ന് രാജി പിറ്റേന്ന് തന്നെ പാര്‍ട്ടി നേതൃത്വം ചോദിച്ചുവാങ്ങുകയായിരുന്നു.

മുഖം മിനുക്കാന്‍

മുഖം മിനുക്കാന്‍

ഇനി ഇത്തരത്തിലുളള സംഭവങ്ങളിലെല്ലാം തന്നെ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച് മുഖം മിനുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. ഇനി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുമുണ്ടാകും. പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം.

എല്ലാത്തിനും പെട്ടെന്ന് നടപടി

എല്ലാത്തിനും പെട്ടെന്ന് നടപടി

മണല്‍ക്കടത്ത് മുതല്‍ കൊലപാതകം വരെയുള്ള പല കേസുകളിലും പാര്‍ട്ടിക്കെതിരെ നിരന്തരം ആരോപണം ഉയരുന്ന സാഹചര്യം നേരത്തെയും ഉണ്ടായിരുന്നു. അന്നൊക്കെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് നേതൃത്വം പലപ്പോഴായി ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എല്ലാം പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച് മുഖം മിനുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

കണ്ണൂര്‍ സംഘര്‍ഷം

കണ്ണൂര്‍ സംഘര്‍ഷം

ഒരു കാലത്ത് സ്ഥിരം സംഘര്‍ഷം അരങ്ങേറിയിരുന്ന നാടാണ് കണ്ണൂര്‍. കോണ്‍ഗ്രസുമായും ആര്‍എസ്എസുമായുമായിരുന്നു അന്നത്തെ സംഘര്‍ഷങ്ങള്‍. ഇതിന് വേണ്ടി പ്രത്യേക സംഘങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനമായതോടെ ഇവര്‍ മദ്യശാലകള്‍ക്ക് കാവല്‍, മണല്‍ക്കടത്തിന് സഹായം എന്നിവ വരെ ഇവര്‍ ഏറ്റെടുത്തു. പിന്നീട് സംഘടിത ക്വട്ടേഷന്‍ ടീമുകളായി.

ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍

ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍

ഇവരുടെ പ്രവര്‍ത്തികള്‍ അതിരുവിട്ടെന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്ക് അവസാനം കുറിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഗുരുതരമാകാനുള്ള സാധ്യത നേതൃത്വം കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+