കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാരും ആഘോഷിക്കണം ശ്രീകൃഷ്ണ ജയന്തി!

  • By Soorya Chandran
Google Oneindia Malayalam News

കാസര്‍കോട്: സാധാരണ ഗതിയില്‍ മതപരമായ ആചാരങ്ങളില്‍ നിന്നൊക്കെ സിപിഎം പ്രവര്‍ത്തകര്‍ മാറി നില്‍ക്കാറാണ് പതിവ്. മതാചാരങ്ങളുടെ ഭാഗമായതിന് പാര്‍ട്ടി പുറത്താക്കിയവര്‍ പോലും ഉണ്ട്.

പക്ഷേ ഇപ്പോള്‍ കാലം മാറി. ആളെ കിട്ടണമെങ്കില്‍ അല്‍പം മതാചാരങ്ങളൊക്കെ ആകാം എന്നാണ് സിപിഎം പറയുന്നത്. കറുപ്പുടുത്ത് ശബരിമല ചവിട്ടാന്‍ അനുവാദം കൊടുത്ത പാര്‍ട്ടി ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനും പ്രവര്‍ത്തകരോട് പറഞ്ഞിരിക്കുകയാണ്.

CPM Flag

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നു എന്നതാണ് ഇതിന് ന്യായീകരണമായി സിപിഎം പറയുന്നത്. ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തി എന്ന് പറഞ്ഞാല്‍ അത് ആര്‍എസ്എസും ബാലഗോകുലവും ചേര്‍ന്ന് നടത്തുന്ന ശോഭായാത്രയാണ്.

അതുകൊണ്ട് തന്നെ ശോഭായാത്രകളില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടത്രെ. ശോഭായാത്രക്ക് ബദലായി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്തായാലും പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലാണ് സിപിഎം ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നത് കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ബിജെപിയോട് കൂടുതല്‍ അടുപ്പം സൃഷ്ടിക്കുമെന്നാണ് സിപിഎമ്മിന്റെ ഭയം. അതിനെ ഏത് വിധത്തിലും നേരിടാനാണ് പാര്‍ട്ടി ശ്രമം നടത്തുന്നത്.

English summary
CPM asks workers to participate in Sree Krishna Jayanthi celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X