തൃത്താലയില്‍ വിടി ബല്‍റാമിന് സിപിഎമ്മിന്റെ വിലക്ക്! പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ല

  • Posted By:
Subscribe to Oneindia Malayalam
cmsvideo
വിടി ബല്‍റാമിന് സിപിഎമ്മിന്റെ വിലക്ക്

പാലക്കാട്: വിടി ബല്‍റാമിന് എതിരായ പ്രതിഷേധം സിപിഎം ശക്തമാക്കുന്നു. എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ച എംഎല്‍എ ഇതുവരെ പറഞ്ഞത് പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് തന്നെയാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. അതേസമയം പറഞ്ഞത് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാനുള്ള യാതൊരു സൂചനയും ബല്‍റാമിന്റെ ഭാഗത്ത് നിന്നും കാണുന്നുമില്ല. ബല്‍റാമിന് നേര്‍ത്ത് സിപിഎം കല്ലേറും ചീമുട്ടയേറും നടത്തിയതോടെ, കോണ്‍ഗ്രസ് ബല്‍റാമിനോട് ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടാനുള്ള സാഹചര്യവും ഇല്ലാതായി. ഇതോടെ തൃത്താലയില്‍ ബല്‍റാമിനെ നേരിടാന്‍ സിപിഎമ്മിന് പുതിയ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊതുകിനെ കൊല്ലുന്നത് പോലെ അവനെ അവര്‍ കൊന്നുകളഞ്ഞു.. അനുജന് വേണ്ടി ഒരേട്ടന്റെ മരണപോരാട്ടം!

അപ്രഖ്യാപിത വിലക്ക്

അപ്രഖ്യാപിത വിലക്ക്

തൃത്താല മണ്ഡലത്തില്‍ ബല്‍റാമിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താനാണ് സിപിഎം നീക്കം എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മണ്ഡലത്തിലെ പൊതു ചടങ്ങുകളില്‍ എംഎല്‍എയെ പങ്കെടുപ്പിക്കാതിരിക്കുക എന്നതാണ് നീക്കം. എംഎല്‍എ എകെജി വിവാദത്തില്‍ മാപ്പ് പറയുന്നത് വരെ ഇത് തുടരുമെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

പരിപാടികളിൽ പങ്കെടുപ്പിക്കില്ല

പരിപാടികളിൽ പങ്കെടുപ്പിക്കില്ല

തൃത്താലയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലേയും സഹകരണ സ്ഥാപനങ്ങളിലേലും പരിപാടികളില്‍ ഇനി എംഎല്‍എയെ പങ്കെടുപ്പിച്ചേക്കില്ല. മാത്രമല്ല സിപിഎം നേതാക്കള്‍ ഭാരവാഹികളായിരിക്കുന്ന സ്‌കൂളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും സ്ഥലം എംഎല്‍എയായ ബല്‍റാമിന് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷേധം തുടരും

പ്രതിഷേധം തുടരും

അത് മാത്രമല്ല ബല്‍റാം പങ്കെടുക്കുന്ന സ്വകാര്യ പരിപാടികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിരിക്കുകയാണ്. എംഎല്‍എയെ വിലക്കുമ്പോള്‍ തന്നെ, യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ പരിപാടികളില്‍ ഇടപെടില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എല്‍ഡിഎഫിന് അകത്ത് തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അറിയുന്നത്.

സിപിഐക്ക് അതൃപ്തി

സിപിഐക്ക് അതൃപ്തി

വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത എല്‍ഡിഎഫ് തൃത്താല മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിന്നും സിപിഐ നേതാക്കള്‍ വിട്ടുനിന്നു. എന്നാല്‍ വിലക്കുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സിപിഎം തീരുമാനം. പ്രോട്ടോകോള്‍ പ്രകാരം മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അധ്യക്ഷനാവേണ്ടത് എംഎല്‍എയാണ്. പുതിയ സാഹചര്യത്തില്‍ മണ്ഡലത്തില്‍ മന്ത്രിമാരുടെ പരിപാടിയും ഒഴിവാക്കിയേക്കും.

മന്ത്രിമാരെയും കൊണ്ടുവരില്ല

മന്ത്രിമാരെയും കൊണ്ടുവരില്ല

മണ്ഡലത്തിലെ പരിപാടികള്‍ ഉദ്ഘാടനം ചെയയ്ന്നതിന് മന്ത്രിമാര്‍ക്ക് പകരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെ ഉദ്ഘാടകനാക്കാനാണ് സിപിഎം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃത്താല മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ ആറിലും എല്‍ഡിഎഫ് ഭരണമാണ്. മാത്രമല്ല ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇടത്പക്ഷത്താണ്.

English summary
CPM bans VT Balram MLA from publice programmes in Thrithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്