ടിപിക്ക് പകരം ഒഞ്ചിയത്ത് സിപിഐമ്മിനു മറ്റൊരു ടിപി; പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് സിപിഐഎം

  • Posted By:
Subscribe to Oneindia Malayalam

വടകര: ടിപിക്ക് പകരം ഒഞ്ചിയത്ത് സിപിഐമ്മിനു പുതിയൊരു ടി പി. സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിപിഐ(എം) ഏരിയാ സെക്രട്ടറി ഒഞ്ചിയത്ത് തിരഞ്ഞെടുക്കപ്പെട്ടു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവജന കമ്മീഷന്‍ അംഗവുമായ ടി പി ബിനീഷാണ് ഒഞ്ചിയത്തെ ഇനി നയിക്കുക. ടിപി ചന്ദ്രശേഖ രന്‍ വധത്തോടെ കലങ്ങി മറിഞ്ഞ ഒഞ്ചിയത്ത് പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് സിപിഐഎം .

cpim

തുടച്ചയായി ആറു വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന് പകരക്കാരനായാണ് മുപ്പത് വയസ്സുകാരനായ ബിനീഷ് എത്തുന്നത്.

അറക്കല്‍ കടപ്പുറത്തെ മല്‍സ്യതൊഴിലാളി കുടുംബത്തില്‍ നിന്നാണ് തൊഴിലാളി വര്‍ഗത്തിന്റെ ഈറ്റില്ലമായ ഒഞ്ചിയത്തിന്റെ സാരഥിയാകാന്‍ ബിനീഷ് എത്തുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന ബിനീഷിന് പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ആഴ്ചകളോളം ജയില്‍വാസവും അനുഭവിച്ചു. നാല് പേര്‍ ഒഴിവായ ഏരിയാ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ നേതാവായ കെ വി ലേഖ ഉള്‍പ്പെടെ നാല് പുതുമുഖങ്ങള്‍ ഉണ്ട്. കെ അനന്തന്‍, ടി എന്‍ രാജന്‍, എം കെ രാഘവന്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍.

വള്ളിക്കാട്ടെ കെ കെ കുമാരനും യു എം സുരേന്ദ്രനും കെ കെ നാണു മാസ്റ്ററും പുന്നേരി ചന്ദ്രനും കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. ടി പി ബിനീഷ് ഏരിയാ സെക്രട്ടറിയായതോടെ ഒഞ്ചിയത്തെ യുവാക്കളില്‍ വന്‍ ആവേശം ഉണ്ടായിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഉജ്ജ്വല സമരങ്ങള്‍ക്ക് ബിനീഷ് നേതൃത്വം നല്‍കിയിരുന്നു.

English summary
CPM coming with new experiments
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്