Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലുവാരിയത് ബിജെപിയോ അതോ സ്വന്തം അണികളോ? ജോസിന്‍റെ തോല്‍വിയില്‍ സിപിഎം അന്വേഷണം

കോട്ടയം: ചരിത്രം തിരുത്തി കേരളത്തില്‍ തുടര്‍ഭരണം നേടിയപ്പോഴും ഇടതുപക്ഷത്തെ ഞെട്ടിച്ച തോല്‍വികളില്‍ ഒന്നായിരുന്നു പാലായിലേത്. കേരള കോണ്‍ഗ്രസിന്‍റെ പരമ്പരാഗത തട്ടകത്തില്‍ അവരുടെ പാര്‍ട്ടി അധ്യക്ഷനായ ജോസ് കെ മാണിയായിരുന്നു സ്ഥാനര്‍ത്ഥി. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി പരാജയപ്പെട്ടു.

സിപിഎം വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായതാണ് ജോസ് കെ മാണിയുടെ പരാജയത്തിന് ഇടയാക്കിയതെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതുസംബന്ധിച്ച പരാതി അവര്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കുകയും ചെയ്തു. ഇത് പ്രകാരം കോട്ടയം ജില്ലാ നേതൃത്വം ഇന്ന് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കും.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

ഘടകക്ഷികളുടെ തോല്‍വി

ഘടകക്ഷികളുടെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ വെക്കുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ മണ്ഡലത്തിന്‍റെ പ്രധാന്യവും തോറ്റത് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ആയതിനാല്‍ അവര്‍ ഉന്നയിച്ച പരാതി സിപിഎം സംസ്ഥാന നേതൃത്വം കാര്യമായിട്ട് എടുക്കുകയായിരുന്നു. സിപിഎം തന്നെ അന്വേഷണത്തിന് ഇറങ്ങിയതോടെ തോല്‍വിയെ കുറിച്ച് തങ്ങള്‍ പ്രത്യേക അന്വേഷണം നടത്തുന്നില്ലെന്ന് കേരള കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു.

സിപിഎം

സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി ജില്ലാ നേതൃ യോഗത്തില്‍ ഏതെങ്കിലും രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ അന്വേഷണ കമ്മീഷനായി രൂപീകരിച്ചേക്കും. അതേസമയം അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് അത്ര താല്‍പര്യമില്ലായിരുന്നുവെന്നാണ് സൂചന.

പാലായിലെ തോൽവി

പാലായിലെ തോൽവി ബിജെപിയുട വോട്ടുകൾ മറിഞ്ഞതാണെന്ന് മുൻ നിലപാടിൽ ഉറച്ചതു നിൽക്കുകയാണ് ജില്ലാ നേതൃത്വം. എന്നാല്‍ ഇത് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയായ വിഎന്‍ വാസവനായിരുന്നു പ്രധാനമായും ബിജെപി വോട്ടുകള്‍ മറിഞ്ഞതിനെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

ജില്ലാ കമ്മിറ്റി

24000 വോട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത് 10000 ആയി ചുരുങ്ങി. ഈ വോട്ടുകൾ യുഡിഎഫിന് കിട്ടി എന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ അവകാശവാദം. എന്നാല്‍ ഇതിനെ തള്ളി ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വോട്ടുകൾ ചോർന്നത് കാരണമായിട്ടുണ്ടെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.

ഇടത് കേന്ദ്രങ്ങളില്‍

മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളില്‍ പോലും വോട്ടുകള്‍ പിടിക്കാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ പരമ്പരാഗതമായി ജോസ് കെ മാണിയോട് നിലനില്‍ക്കുന്ന അകല്‍ച്ചയും സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് പോവുന്നതില്‍ നിര്‍ണ്ണായകമായി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാലാ നഗരസഭയില്‍ നടന്ന കയ്യാങ്കളിയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ കമ്മീഷന്‍ പരിശോധിക്കും.

ജോസിന്‍റെ തോല്‍വി

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം എല്‍ഡിഎഫിന് വലിയ നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ജോസിന്‍റെ തോല്‍വി സിപിഎം ഗൗരവമായി പരിഗമിക്കുന്നത്. കഴിഞ്ഞ തവണ കോട്ടയം ജില്ലയില്‍ വൈക്കം, ഏറ്റുമാനൂര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. പാല വിജയിക്കാന്‍ കഴിഞ്ഞത് മാണിയുടെ മരണത്തിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പിലും.

ഇടത് വിജയം

ഇത്തവണ പൂഞ്ഞാര്‍ ഉള്‍പ്പടെ 5 സീറ്റിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. പുഞ്ഞാര്‍, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലായിരുന്നു ഇടത് വിജയം. യുഡിഎഫ് വിജയം നാല് സീറ്റില്‍ ഒതുങ്ങി. പുതുപ്പള്ളി ഉള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതും നേട്ടമായി.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+