അലനെയും താഹയേയും കൈവിട്ട് സിപിഎം, മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്, പോലീസ് സൃഷ്ടിച്ചതല്ല!
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ അലന്റെയും താഹയുടേയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകളുണ്ട്. ഇരുവര്‍ക്കുമെതിരായ തെളിവുകള്‍ പോലീസ് സൃഷ്ടിച്ചതല്ലെന്നും സിപിഎം. പന്നിയങ്കരയില്‍ പാര്‍ട്ടി വിളിച്ച് ചേര്‍ത്ത വിശദീകരണ യോഗത്തിലാണ് അലനും താഹയ്ക്കും എതിരെ സിപിഎം നിലപാട് എടുത്തത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പോലീസ് ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളെല്ലാം മാവോയിസ്റ്റ് ബന്ധത്തിനുളള തെളിവാണ്. പോലീസ് താഹയെ നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്ന ആരോപണവും സിപിഎം തളളിക്കളയുന്നു. താഹ സ്വയം മുദ്രാവാക്യം വിളിച്ചതാണ് എന്നാണ് സിപിഎം വാദം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും സിപിഎം രൂക്ഷമായി വിമര്‍ശിക്കുന്നു. തെറ്റെല്ലാം പിണറായിക്ക് ശരിയെല്ലാം തനിക്ക് എന്ന നിലപാടാണ് കാനം രാജേന്ദ്രന്. രാജന്‍ കേസില്‍ ഈച്ചര വാര്യരോട് അനീതി കാട്ടിയ പാര്‍ട്ടിയാണ് സിപിഐ എന്നും സിപിഎം കുറ്റപ്പെടുത്തുന്നു. പിണറായി വിജയനെ വിമര്‍ശിക്കാന്‍ കാനം രാജേന്ദ്രന് എന്ത് അര്‍ഹതയാണ് എന്നും സിപിഎം ചോദിക്കുന്നു.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ യുഎപിഎ കേസില്‍ അലനേയും താഹയേയും തളളി രംഗത്ത് വന്നിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണ് എന്ന് വ്യക്തമായതാണെന്നും ഇരുവരും സിപിഎം പ്രവര്‍ത്തകരല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications