Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി വളര്‍ച്ചയ്ക്ക് തടസ്സം എകെജി ഭവനില്‍ അടയിരിക്കുന്നവരെന്ന് സിപിഎം

കൊല്ലം: പാര്‍ട്ടി വളര്‍ച്ചയ്ക്ക് തടസ്സം എകെജി ഭവനില്‍ അടയിരിക്കുന്ന നേതാക്കളെന്ന് സിപിഎം ജില്ലാ സമ്മേളനം. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎ ബേബി സ്ഥാനാര്‍ത്ഥിയായപ്പോള്‍ പിബി അംഗം മത്സരിക്കുന്നതിന്റെ ഗൗരവം നല്‍കിയില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

പ്രവര്‍ത്തനം കൊണ്ട് എം എ ബേബി കൊച്ചുബേബിയാണെന്നും സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബേബിയുടെ തോല്‍വിയില്‍ പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യം ചോദ്യം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.

cpm

കൊല്ലത്തെ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചകളാണെന്നും പരാമര്‍ശമുണ്ടായി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നിയമസഭയിലെത്താന്‍ വിമുഖത കാട്ടിയ ബേബിയുടെ നിലപാടും വിമര്‍ശനവിധേയമായി. അമേരിക്കയെയും അവരുടെ നിലപാടുകളെയും വിമര്‍ശിക്കുന്ന ബേബി സ്വന്തം ജീവിത ശൈലിയെക്കുറിച്ച് ബോധവാനാണോയെന്നും ചോദ്യം ഉയര്‍ന്നു.

പിണറായി വിജയന്റെ പരനാറി പ്രയോഗത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പുതിയ ജില്ലാ സെക്രട്ടറി ആരെന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. പി രജേന്ദ്രന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+