തിരുവനന്തപുരത്ത് വീണ്ടും 'മുടി മുറിയ്ക്കല്‍ ഗുണ്ടായിസം', ഇത്തവണ ഇരയായത് സിപിഎം വനിത നേതാവ്
തിരുവനന്തപുരം: വീട് കയറി ആക്രമണം നടത്തിയ സംഘം സിപിഎം വനിത നേതാവിന്റെ മുടി മുറിച്ചു. മുന്‍പ് കോണ്‍ഗ്രസ് വനിത നേതാവിന്റെ മുടി മുറിച്ചുവെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഈ പരാതിയും ഉയര്‍ന്നിരിയ്ക്കുന്നത്. ഗുണ്ടാ ആക്രമണമാണെന്ന് പറയുമ്പോഴും ജില്ലാ പഞ്ചായത്ത് അംഗ കൂടിയായ വനിത നേതാവിനെ ആക്രമിച്ചതിന് പിന്നില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണെന്ന് സംശയം മുറുകുന്നു.
മംഗലപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ കവിതയ്ക്ക് നേരെ വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. നാല് ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

കണ്ണില്‍ മുളക് പൊടി വിതറുകയും മുടി മുറിയ്ക്കുകയു ചെയ്ത സംഘം കവിതയുടെ മകനേയും ആക്രമിയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ കുട്ടി ഓടി രക്ഷപ്പെട്ടു. പട്ടികജാതിയില്‍പ്പെട്ട കവിതയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ മംഗലപുരം പൊലീസ് പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് ആക്രണത്തിന് കാരണമെന്ന തരത്തിലാണ് കവിത പൊലീസില്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications