പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതൃസ്ഥാനം; സിപിഎമ്മില്‍ ഭിന്നത, രണ്ടഭിപ്രായവുമായി നേതാക്കള്‍
കൊച്ചി: പ്രതിപക്ഷ നിരയെ കോണ്‍ഗ്രസ് നയിക്കണമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ രണ്ടഭിപ്രായം. മന്ത്രി സജി ചെറിയാനും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രണ്ടഭിപ്രായമാണ് പറഞ്ഞത്. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം എംവി ഗോവിന്ദന്റെ പരാമര്‍ശം തീര്‍ത്തും വിഭിന്നമായിരുന്നു. ഇന്ത്യയെ ഫാസിസത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസാണെന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.

അടിയന്തരാവസ്ഥ ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു. മതസൗഹാര്‍ദവും ജനകീയ ഐക്യവും എങ്ങനെ തകര്‍ക്കാമെന്നതിന്റെ ഗവേഷണമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. കേരളം ഒരു അഗ്നിപര്‍വത്തിന് മുകളിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ എന്ന അഹന്തയുമായി പോയാല്‍, കോണ്‍ഗ്രസിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. കേരളം വികസനത്തിന് നല്ല വോട്ടുള്ള നാടാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍ പറഞ്ഞതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ കാര്യമായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്.
അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ അടക്കം സിപിഎമ്മിന് പ്രശ്‌നങ്ങളുണ്ട്്. ത്രിപുരയിലും ബംഗാളിലുമുണ്ടായിരുന്ന സഖ്യത്തെ നേരത്തെ കേരള നേതൃത്വം എതിര്‍ത്തിരുന്നു. സജി ചെറിയാന്‍ പക്ഷേ കുറച്ച് മയപ്പെടുത്തിയാണ് കാര്യങ്ങള്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സ്വാഭാവികമായി ഉണ്ടാവും.
ജനങ്ങള്‍ മാറി ചിന്തിക്കുമ്പോള്‍ സ്വാഭാവികമായി ഐക്യം വരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണ്. ഭരണഘടനാ മൂല്യങ്ങളെ ബിജെപി തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ എത്തി ബിജെപിയെ മറികടക്കണം. കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തില്‍ അവര്‍ക്ക് വികസന വിരോധ സമീപനമാണ് ഉള്ളതെന്നും സജി ചെറിയാന്‍ ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടകയിലെ ഫലത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണ് കര്‍ണാടക ഫലം. ബിജെപിയുടെ ഹുങ്കിന് കിട്ടിയിട്ടുള്ള മറുപടിയാണിത്. എല്ലാവരും അത്് ഉള്‍ക്കൊള്ളണം. കോണ്‍ഗ്രസും രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കണം.
കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്ന് തിരിച്ചറിയണം. ബിജെപിക്ക് ഇനിയും തുടര്‍ച്ച സംഭവിച്ചാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ബിജെപിക്ക് എതിരെ നില്‍ക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാവണം. ഒരു കക്ഷിക്ക് മാത്രമായി അതിന് സാധിക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications