കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം വോട്ടുകള്‍ വില്‍ക്കാന്‍ വച്ച പാര്‍ട്ടി, രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. സിപിഎം എന്നത് വോട്ടുകള്‍ വില്‍ക്കാന്‍ വച്ച പാര്‍ട്ടിയാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി തന്നെ വില്‍ക്കുന്ന ആള്‍ക്കാരാണ് സിപിഎമ്മെന്നും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശേരിയിലും ഗുരുവായൂരിലും വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

kerala

തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാന്‍ വേണ്ടി ഡിഎംകെയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയ ആള്‍ക്കാരാണ് സിപിഎം. കഴിഞ്ഞ വര്‍ഷത്തെ സംഭാവനയുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ട്. അക്കാര്യം കമലഹാസന്‍ നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. പണം വാങ്ങി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നില്‍ക്കാന്‍ വേണ്ടി എതിരാളികള്‍ നടത്തുന്ന പ്രചരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് - ബിജെപി ഒത്തുകളിയെന്ന ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തില്‍ ബിജെപി കോണ്‍ഗ്രസ് ബന്ധം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് ബിജെപി നീക്കമെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് മുരളീധരന്‍ രംഗത്തെത്തിയത്.

തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Election 2021- നാദാപുരത്ത് ആര്? മണ്ഡലം പിടിക്കാൻ UDF | Oneindia Malayalam

English summary
CPM is a party set up to sell votes Says Union Minster V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X