• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി നടത്തുന്നു: ആരോപണവുമായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ കാര്യമാണ്. അവർ സ്വീകരിച്ചുവരുന്ന തുടർച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശം. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സി പി എം മാറി. കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സി പി എം പറയുന്നത്. രാജ്യത്തെ എല്ലാ വിധ്വംസന പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സിപിഎം പച്ചയായ രാജ്യദ്രോഹ പാർട്ടിയാണെന്നും ഇന്ത്യയോടല്ല ചൈനയോടാണ് അവർക്ക് കൂറെന്നും സുരേന്ദ്രൻ പറഞ്ഞു.

ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

റിപ്പബ്ലിക്ക് ഡേ പരേ‍ഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണ്. കഴിഞ്ഞ മൂന്ന് വർഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തത്. ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പാർട്ടി ജില്ലാ സമ്മേളന വേദിയിലായിരുന്നു സി പി എം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ വിവാദമായ ചൈന പരാമർശം അടങ്ങിയ പ്രസംഗം ഉണ്ടായത്. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ചൈന നേടിയ നേട്ടങ്ങള്‍ മറച്ചുവെക്കാന്‍ അന്തർദേശീയ അടിസ്ഥാനത്തില്‍ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നു. ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കെ റെയില്‍ കേരളത്തിന് ഭാവിയിലേക്ക് കുതിപ്പേകുന്ന പാലം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍കെ റെയില്‍ കേരളത്തിന് ഭാവിയിലേക്ക് കുതിപ്പേകുന്ന പാലം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

cmsvideo
  സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകളും ഓഫീസുകളും അടച്ചേക്കും |
  English summary
  CPM is openly spying on Chinese: K Surendran with allegations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X