Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ചുമ്മാതല്ല; സിപിഎം ലക്ഷ്യം ലീഗ് തന്നെ, തന്ത്രം ഇങ്ങനെ

കോഴിക്കോട്: 1994 മുസ്ലിം ലീഗില്‍ നിന്നും പിളര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയതിന് ശേഷം കാല്‍നൂറ്റാണ്ടിലേറെയായി ഇടതുമുന്നണിയോടൊപ്പം അടിയുറച്ച് നില്‍ക്കുന്ന കക്ഷിയാണ് ഐഎന്‍എല്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടതുസഹകരണത്തിന് ശേഷം 2019 ല്‍ ഐഎന്‍എല്ലിനെ എല്‍ഡിഎഫ് ഔദ്യോഗിക ഘടകക്ഷിയാക്കുകയും ചെയ്തു.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ഇപ്പോഴിതാ അവര്‍ക്ക് രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രി സ്ഥാനവും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. ഐഎന്‍എല്ലിന്‍റെ മന്ത്രി സ്ഥാനം മുസ്ലിം ലീഗിന് കിട്ടുന്ന കനത്ത പ്രഹരമായും വിലയിരുത്തപ്പെടുന്നു. അര്‍ഹമായ പരിഗണ ലഭിച്ചതോടെ മലബാറില്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് മികച്ച രീതിയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നും ഐഎന്‍എല്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നു.

ഐഎന്‍എല്‍ ചരിത്രം

ഐഎന്‍എല്‍ ചരിത്രം

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു മുസ്ലിം ലീഗിന്‍റെ അന്നത്തെ തലമുതിര്‍ന്ന നേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് നടത്തിയിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണി വിട്ട് പ്രതിഷേധിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

94 പിളര്‍പ്പ്

94 പിളര്‍പ്പ്

എന്നാല്‍ കേരളത്തില്‍ നിന്നുള്‍പ്പടേയുള്ള ബഹുഭൂരിപക്ഷം ലീഗ് നേതാക്കളും അതിന് തയ്യാറായില്ല. അവര്‍ കോണ്‍ഗ്രസിനോട് സഹകരിച്ച് കേരളത്തിലും ദേശീയ തലത്തിലും ഭരണത്തിന്‍റെ ഭാഗമായി നിലനിന്നു. ഇതിനെ തുടര്‍ന്നാണ് 1994 ല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ നേതൃത്വത്തില്‍ ലീഗ് വിട്ട് പുറത്ത് വന്നവര്‍ ഐഎന്‍എല്‍ രൂപീകരിച്ചത്.

ഇടതുപക്ഷത്ത്

ഇടതുപക്ഷത്ത്

പാര്‍ട്ടിയെ കേരളത്തില്‍ എല്‍ഡിഎഫില്‍ ഘടകക്ഷിയാക്കി മന്ത്രിസഭയില്‍ എത്തിക്കണമെന്നതായിരുന്നു സ്ഥാപകന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ സ്വപ്നം. അന്നത്തെ സിപിഎം ജന. സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍റെ കൂടി ആശീര്‍വാദത്തില്‍ എല്‍ഡിഎഫ് പ്രവേശനത്തിനായി ഐഎന്‍എല്‍ നേതൃത്വം ശ്രമിക്കുകയും ചെയ്തു.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

എന്നാല്‍ ഔദ്യോഗിക മുന്നണി പ്രവേശനം എന്നത് പലകാരണങ്ങില്‍ തട്ടി വഴുതിമാറിപ്പോയി. എങ്കിലും മുന്നണി വിട്ട് പോകാതെ ഇടതുപക്ഷത്തിനൊപ്പം ജയപരാജയങ്ങളില്‍ ഉറച്ച് നിന്നു. അതിന് കിട്ടിയ അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം. അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാവുന്നതോടെ പൂവണിയുന്നത് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ സ്വപ്നം കൂടിയാണ്.

പരിഹാസങ്ങള്‍

പരിഹാസങ്ങള്‍

ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടതുമുന്നണിക്ക് നേരെ ആരോപണങ്ങള്‍ ശക്തമാവുമ്പോഴെക്കെ ശക്തമാമായ പ്രതിരോധം തീര്‍ത്ത് ഐഎന്‍എല്‍ രംഗത്ത് എത്തിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കി വന്നു. ഇടതുമുന്നണിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമുള്ള പാര്‍ട്ടി' എന്ന പരിഹാസം ലീഗ് അണികളില്‍ നിന്നും ഇക്കാലമത്രയും നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട് ഐഎന്‍എല്ലിന്.

ആദ്യ വിജയം

ആദ്യ വിജയം

ഔദ്യോഗിക ഘടകക്ഷിയാക്കിയില്ലെങ്കില്‍ 2001 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി എല്‍ഡിഎഫ് ഐഎന്‍എല്ലിന് സീറ്റ് കൊടുത്തു. 2006 ആദ്യമായി ഒരു എംഎല്‍എയെ വിജയിപ്പിക്കാന്‍ സാധിച്ചു. കോഴിക്കോട് രണ്ട് (ഇന്നത്തെ കോഴിക്കോട്ട് സൗത്ത്) ല്‍ നിന്നും മത്സരിച്ച പിഎംഎ സലാമായിരുന്നു ഐഎന്‍എല്ലിന്‍റെ ആദ്യ എംഎല്‍എ.

പൂര്‍ണ്ണ പരാജയം

പൂര്‍ണ്ണ പരാജയം

2011 ല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുസ്ലിം ലീഗിലേക്ക് മടങ്ങിയെങ്കിലും ഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും എല്‍ഡിഎഫിനൊപ്പം തന്നെ ഉറച്ച് നിന്നു. 2016 ലും മൂന്ന് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാന്‍ സാധിച്ചില്ല. അതേസമയം തന്നെ ബോ​ർ​ഡ്,​ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ങ്ങ​ളി​ലേക്ക് ഐഎന്‍എല്ലിന്‍റെ എല്‍ഡിഎഫ് സ്ഥിരമായി പരിഗണിച്ച് പോരുകയും ചെയ്തു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

ഇത്തവണയും മത്സരം മൂന്ന് സീറ്റിലായിരുന്നു. അതില്‍ കോഴിക്കോട് സൗത്തില്‍ വിജയം. മുസ്ലീം ലീഗ് കുത്തകയാക്കി വെച്ചിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അവരുടെ ഏക വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദിനെ തോല്‍പ്പിച്ചാണ് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയിലേക്ക് എത്തുന്നത്. 12,459 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ദേവര്‍കോവിലിന്‍റെ വിജയം.

സിപിഎം തന്ത്രം

സിപിഎം തന്ത്രം

ലീഗ് ഉറച്ച കോട്ടയായിരുന്ന കണ്ടിരുന്ന തെക്കേപ്പുറം പ്രദേശങ്ങളില്‍ നിന്നടക്കം വോട്ടുകള്‍ സമാഹരിക്കാന്‍ അഹമ്മദ് ദേവര്‍കോവിലിന് കഴിഞ്ഞിരുന്നു. മുമ്പ് ലീഗ് വിട്ടുവന്ന കെടി ജലീലിനെ മന്ത്രിയാക്കി ലീഗിന് പ്രഹരമേല്‍പ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. ജലീലിന്‍റെ സാന്നിധ്യം മലപ്പുറത്ത് കാര്യമായ സ്വാധീനം സൃഷ്ടിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ലീഗ് വോട്ടുകള്‍

ലീഗ് വോട്ടുകള്‍

ഒരു കാലത്ത് മുസ്ലീം ലീഗിന് മാത്രം പിന്തുണ നല്‍കിപ്പോന്നിരുന്ന വലിയൊരു വിഭാഗം വോട്ടുകളില്‍ സ്പിളിറ്റ് ഉണ്ടാക്കാന്‍ അടുത്ത കാലത്ത് സിപിഎമ്മിന് കഴിഞ്ഞു. കെടി ജലീല്‍, പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍ തുടങ്ങിയ സ്വതന്ത്ര പരീക്ഷണങ്ങളിലൂടെയായിരുന്നു ഇത്. ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെങ്കിലും ലീഗിന്‍രെ ഭൂരിപക്ഷം പല മണ്ഡലങ്ങളിലും കുത്തനെ കുറയ്ക്കാന്‍ സാധിച്ചു.

ഉറപ്പിച്ച് നിര്‍ത്തിയത്

ഉറപ്പിച്ച് നിര്‍ത്തിയത്


അഹമ്മദ് ദേവര് കോവിലിലൂടെ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കുമ്പോള്‍ സിപിഎം ലക്ഷ്യം വെക്കുന്നത് ലീഗിന്‍റെ വോട്ടുകള്‍ ചോര്‍ത്തുകയെന്നതാണ്. ന്യൂനപക്ഷ വോട്ടുകളുടെ കൂടുതല്‍ സമഹാരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. പലവട്ടം ഐഎന്‍എല്ലിനെ പിളിര്‍ത്തി നശിപ്പിക്കാന്‍ ലീഗ് ശ്രമിച്ചപ്പോഴും സിപിഎം ഉറച്ച് പിന്തുണ നല്‍കി കൂടെ നിര്‍ത്തുന്നതും ഈ ഒരു ലക്ഷ്യം മനസ്സില്‍ കണ്ട് കൂടിയാണ്.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+