Get Updates
Get notified of breaking news, exclusive insights, and must-see stories!

വീറോടെ ബൃന്ദ ബുള്‍ഡോസറിന് മുന്നില്‍; ജഹാംഗീർപുരിയില്‍ നേരിട്ടെത്തി അസാധാരണ ഇടപെടല്‍

ദില്ലി: ജഹാംഗീർപുരിയിൽ കെട്ടിടം പൊളിക്കൽ നേരിട്ടെത്തി തടഞ്ഞ്‌ സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരിവിട്ടിട്ടും പൊളിക്കല്‍ നടപടിയുമായി മുന്‍സിപ്പല്‍ കോർപ്പറേഷന്‍ അധികൃതൃ മുന്നോട്ട് പോയതോടെയായിരുന്നു സി പി എം നേതാവിന്റെ ഇടപെടല്‍. പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും ഉത്തരവിന്റെ കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് ബി ജെ പി ഭരണത്തിന്‍ കീഴിലുള്ള കോർപ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതറഞ്ഞി ബൃന്ദ കാരാട്ട് ഉത്തരവിന്റെ കോപ്പിയുമായി ജഹാംഗീർപുരിയില്‍ എത്തി പൊളിക്കല്‍ നടപടി തടയുകയായിരുന്നു.

കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്​ നടത്തുന്നതെന്ന്​ വ്യക്തമാക്കി​ ബൃന്ദ കാരാട്ട്​ പൊലീസ്​ ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ബൃന്ദക്ക്​ പിന്നാലെ പൊളിക്കൽ തടയണമെന്ന​ ആവശ്യ​വുമായി രംഗത്തുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്​ലിം ഉടമസ്ഥയിലുള്ള കെട്ടിടങ്ങൾ മാത്രമായിരുന്നു കോർപ്പറേഷന്‍ അധികൃതർ പൊളിച്ച് നീക്കിയത്.

 rojaas

ഹനുമാന്‍ ജയന്തി ദിനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്ന പ്രദേശത്തെ അനധികൃത കുടിയേറ്റങ്ങള്‍ പൊളിച്ച് നീക്കാനെന്ന പേരില്‍ അധികൃതർ രംഗത്ത് എത്തിയത്. രാവിലെ 10.45 ഓടെ തന്നെ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരിവിടുകയായിരുന്നു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹരജിയിലാണ് ഒഴിപ്പിക്കൽ നിർത്താൻ സുപ്രീം കോടതി ഉത്തരിവിട്ടത്.

ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ച കയ്യേറ്റ വിരുദ്ധ നീക്കത്തെ എതിർത്ത് കോണ്‍ഗ്രസും രംഗത്ത് എത്തി. എന്തുകൊണ്ടാണ് കേന്ദ്രം അരുണാചൽ പ്രദേശിലും ലഡാക്കിലും ചൈന നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളിൽ ബുൾഡോസർ പ്രയോഗം നടത്താത്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

Recommended Video

cmsvideo
    മഞ്ജു മദ്യപിക്കുമെന്ന് പറയണം', 'ശ്രീകുമാര്‍ മേനോന്‍ ശത്രുവെന്നും..ശബ്ദരേഖ പുറത്ത്

    കലാപകാരികളുടെ അനധികൃത കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റുമെന്ന പ്രഖ്യാപനവുമായി ബി ജെ പി നേരത്തെ രംഗത്ത് എത്തിയിരുന്നു. ദില്ലി ബി ജെ പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയാണ് എന്‍ ഡി എം സി മേയര്‍ക്ക് കത്തയച്ച് കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ രാമ നവമി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമാനമായ രീതിയില്‍ നടപടിയെടുത്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+