'തന്തയ്ക്ക് ജനിക്കാത്തവന്‍, അധികകാലം സ്റ്റേഷനില്‍ ഇരിക്കാമെന്ന് കരുതേണ്ട'; ഭീഷണിയുമായി സിപിഎം നേതാവ്
തിരുവനന്തപുരം: നെടുമങ്ങാട് പോലീസിന് നേരെ ഭീഷണിയുമായി സിപിഎം നേതാവ്. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനും എതിരെയായിരുന്നു ഭീഷണി. കേരള പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണികൊടുക്കുമെന്നും അധികകകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് പോലീസുകാര്‍ കരുതേണ്ടയെന്നുമാണ് സിപിഎം നേതാവ് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാന്‍ സിഐ അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുവെന്ന് ജയദേവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പീറക്കൊടിയൊന്നും ഇന്ത്യാ രാജ്യത്ത് ആര്‍ക്കും ആവശ്യമില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. നെടുമങ്ങാട് സിഐ ആറാട്ടുമുണ്ടനാണ് എന്നും വസിഐ കള്ളും കൈക്കൂലിയും വാങ്ങുന്ന ആളാണെന്നും പരാതിയുമായി ചെല്ലുന്നവരുടെ മുഖത്ത് നോക്കാത്തവനാണ് എന്നും ആക്ഷേപിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയു വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധ യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ അധിഷേപ പ്രസംഗം നടത്തിയത്.
ജയദേവന്‍ പറഞ്ഞത്:
പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജനാണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് 'പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ' എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.'ഞാന്‍ താമസിക്കുന്നത് ആനാവൂരിലാണ്. എന്റെ അച്ഛനിലുള്ള മക്കളെയെല്ലാം ഞാനറിയും.
നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍
Recommended Video
പോയോ എന്ന് അവനോട് തന്നെ ചോദിക്കൂ' എന്നായിരുന്നു മറുപടി. തന്തയ്ക്ക് ജനിക്കാത്തവന്‍, സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാത്തവന്‍, അവനൊരു കിങ്കരനുണ്ട്. വിക്രമാദിത്യന്‍. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും. ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പോലീസ് എന്നുമാണ് ജയദേവന്‍ പ്രസംഗിച്ചത്.


Click it and Unblock the Notifications