• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദാ സംഘി നുണ ഫാക്ടറികൾ ലോക്ക്ഡൗൺ ക്ഷീണം വിട്ട് പ്രവര്‍ത്തനസജ്ജമായിരിക്കുന്നു': എംബി രാജേഷ്

തിരുവനന്തപുരം: തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രതികരിച്ച സിപിഎം നേതാവ് എംബി രാജേഷ്. .'' കേരളം വാതിൽ തുറക്കില്ല. സി.പി.എമ്മിൻ്റെ കൊടികുത്തൽ നയവുമായി എം.ബി.രാജേഷ് " എന്ന ഒരു പോസ്റ്റർ സൃഷ്ടിച്ച് വാട്സ് ആപ് വഴി ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. അഴിമുഖത്തിന് നൽകിയ ടെലിഫോൺ അഭിമുഖമാണ് സംഘി നുണയാളികൾ വളച്ചൊടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സംഘി നുണ ഫാക്ടറികൾ

സംഘി നുണ ഫാക്ടറികൾ

ദാ സംഘി നുണ ഫാക്ടറികൾ ലോക്ക് ഡൗൺ ക്ഷീണം വിട്ട് പൂർണ്ണമായും പ്രവർത്തനസജ്ജരായിരിക്കുന്നു. ജനവും ജന്മഭൂമിയും സൈബർ നുണയാളികളും വീണ്ടും പണി തുടങ്ങി.'' കേരളം വാതിൽ തുറക്കില്ല. സി.പി.എമ്മിൻ്റെ കൊടികുത്തൽ നയവുമായി എം.ബി.രാജേഷ് " എന്ന ഒരു പോസ്റ്റർ സൃഷ്ടിച്ച് വാട്സ് ആപ് വഴി ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ട്. അഴിമുഖത്തിന് നൽകിയ ടെലിഫോൺ അഭിമുഖമാണ് സംഘി നുണയാളികൾ വളച്ചൊടിച്ചിരിക്കുന്നത്. ഇൻ്റർവ്യുവിലെ എൻ്റെ യഥാർത്ഥ ഉത്തരം ഇതായിരുന്നു.

എങ്ങനെ കൈകാര്യം ചെയ്തു

എങ്ങനെ കൈകാര്യം ചെയ്തു

പക്ഷേ അതു മാത്രം പോരല്ലോ. കോവിഡിനെ ഇന്ത്യ, പ്രത്യേകിച്ച് കേരളം എങ്ങനെ കൈകാര്യം ചെയ്തു എന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. ലോക്ക് ഡൗൺപ്രഖ്യാപിച്ചിട്ട് പോലും 132 ഇരട്ടിയായി രോഗവ്യാപനം കൂടുകയായിരുന്നു ഇന്ത്യയിൽ .നമ്മുടെ സിസ്റ്റം എത്ര ദുർബ്ബലമാണ് എന്ന് കൂടിയാണ് ഇത് കാണിക്കുന്നത്.

സേഫ് ആയ സ്ഥലം

സേഫ് ആയ സ്ഥലം

അതേ സമയം ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലം എന്ന പ്രതിഛായ സൃഷ്ടിക്കാൻ കേരളത്തിന് സാധിച്ചു.ഏറ്റവും ഭംഗിയായി കോവിഡിനെ നേരിട്ട ഒരു പ്രദേശം, ഏറ്റവും മികച്ച സിസ്റ്റം പ്രവർത്തിക്കുന്ന സ്ഥലം എന്നുള്ളത് കേരളത്തിൻ്റെ അഡ്വാൻ്റേജ് ആണ്. ഒപ്പം കേരളത്തിന് മനുഷ്യവിഭവശേഷിയെന്ന മറ്റൊരു മികവു കൂടി മറ്റ് സംസ്ഥാനങ്ങളേക്കാളുമുണ്ട്.

ഇടതുപക്ഷ ഗവൺമെൻ്റ്

ഇടതുപക്ഷ ഗവൺമെൻ്റ്

ഈ മികവുകൊണ്ട് ആധുനിക വ്യവസായങ്ങളുടെ നിക്ഷേപ കേന്ദ്രമാവാനും സാധിക്കും. പക്ഷേ ഇവർ ചെയ്യുന്നതുപോലെ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയും ഇഷ്ടം പോലെ ചൂഷണം ചെയ്യാനുള്ള അവസരം ഒരുക്കിയും അങ്ങനെ വാതിൽ തുറന്നിടാൻ കേരളം ഉദ്ദേശിക്കുന്നില്ല. ഇടതുപക്ഷ ഗവൺമെൻ്റ് ഒരിക്കലും അത് ചെയ്യില്ല. അല്ലാതെ തന്നെ അനുകുല ഘടകങ്ങൾ ധാരളമായി കേരളത്തിനുണ്ട്.

കേരളത്തിൽ റെക്കോഡ് വളർച്ച

കേരളത്തിൽ റെക്കോഡ് വളർച്ച

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രാജ്യത്തെ വ്യവസായ വളർച്ചാ സൂചിക മിക്കവാറും സമയം നെഗറ്റീവ് ആയിരുന്നു.എന്നാൽ കേരളത്തിൽ റെക്കോഡ് വളർച്ചയായിരുന്നു ഉണ്ടായത്. കേരളത്തിൽ മാനുഫാക്ചറിങ്ങ് മേഖലയുടെ സംഭാവന 13 ശതമാനമായി വർദ്ധിച്ചു. മാത്രമല്ല, നിപയും ഓഖിയും രണ്ട് പ്രളയവുമെല്ലാമുണ്ടായിട്ടും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിൻ്റെ സാമ്പത്തിക വളർച്ച.7.5 ശതമാനമാണ് ഇവിടെ വളർച്ച.

അനുകൂലമായ ഘടകം

അനുകൂലമായ ഘടകം

ഇതെല്ലാം കേരളത്തിന് അനുകൂലമായ ഘടകമാണ്.ഇന്ത്യയിലെ സാമ്പത്തിക വളർച്ച 4.8 ലേക്ക് ഇടിയുകയാണ് ചെയ്തത്.പൊതുവെ രാജ്യത്ത് ഇടിവുണ്ടായപ്പോഴും സുസ്ഥിരമായ സാമ്പത്തിക വളർച്ച കേരളത്തിന് കൈവരിക്കാൻ കഴിഞ്ഞു.പ്രതിസന്ധികളെയെല്ലാം കേരളത്തിന് കൂടുതൽ നന്നായി മാനേജ് ചെയ്യാൻ പറ്റുന്നു. കേരളത്തിൻ്റെ വിദ്യാഭ്യാസ- ആരോഗ്യ വളർച്ച വളരെ ഉയർന്നതാണ്.

വാട്സ് ആപ് ഫോർവേർഡുകളായി

വാട്സ് ആപ് ഫോർവേർഡുകളായി

കേരളത്തിലെ മനുഷ്യവിഭവ ലഭ്യത വളരെ കൂടുതലാണ്.പിന്നെ കോവിഡിനെ നേരിടുന്നതിൽ കേരളം കൈവരിച്ച ആഗോള അംഗീകാരം. അതു തന്നെ കേരളത്തെ ഒരു ബ്രാൻഡാക്കി മാറ്റി. ഇതെല്ലാം നമുക്ക് അനുകൂലമായ ഘടകങ്ങൾ ആണ്. "ഈ ഉത്തരവും അവർ വാട്സ് ആപ് ഫോർവേർഡുകളായി പ്രചരിപ്പിക്കുന്നതും തമ്മിലുള്ള അന്തരം നേരും നുണയും തമ്മിലുള്ളതാണ്. അവസാനമായി ഒരു കാര്യം. യു.പി.യുടെ വഴിയല്ല കേരളത്തിൻ്റേത്.സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യം വരെ റദ്ദാക്കി കുത്തകകൾക്ക് വാതിൽ തുറന്നിടുന്ന യുപിയിൽ നിന്ന് കേരളത്തിന് ഒരു ചുക്കും പഠിക്കാനില്ല എന്നാവർത്തിക്കുന്നു.

ഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനം

പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി

English summary
cpm leader MB Rajesh about bjp workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X