'വിഡി സതീശന് തിരഞ്ഞെടുപ്പ് വന്നാല്‍ ആര്‍എസ്എസ് പ്രിയങ്കരം, കണ്ടാമൃഗത്തെക്കാള്‍ ചര്‍മ്മബലമെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പരവൂരില്‍ ജയിക്കാനായി ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ കയറിയിറങ്ങിയെന്ന് എം വി ജയരാജന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് വന്നാല്‍ ആര്‍ എസ് എസ് പ്രിയങ്കരം, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അയിത്തമാണെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

തൃശ്ശൂരില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ആര്‍ എസ് എസ് ഭക്തനായ സതീശനായിരുന്നു. ഈ വസ്തുത ഫോട്ടോ സഹിതം പുറത്തുവിട്ടത് സി പി എകാരല്ല, വേദി പങ്കിട്ട ഹിന്ദു ഐക്യവേദി നേതാവാണ്. ജയിക്കണമെങ്കില്‍ ഗാന്ധിഘാതകരുമായി കൂട്ടുകൂടണമെന്ന് ആദ്യ മത്സരത്തില്‍ പരവൂരില്‍ ദയനീയമായി തോറ്റ ഈ നേതാവ് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്സിന്റെ വോട്ട് വാങ്ങി ജയിക്കുകയും ചെയ്‌തെന്ന് എം വി ജയരാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

''പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ!''
ഈ പഴമൊഴിക്ക് തികച്ചും അനുയോജ്യം കേരളത്തിലെ പ്രതിപക്ഷ നേതാവാണ്. ഈ നേതാവിന് ഇലക്ഷന്‍ വന്നാല്‍ ആര്‍എസ്എസ്സ് പ്രിയങ്കരം. ഇലക്ഷന്‍ കഴിഞ്ഞാല്‍ അയിത്തം. പരവൂരില്‍ ജയിക്കാനായി ആര്‍ എസ് എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ കയറിയിറങ്ങി. 2013 മാര്‍ച്ച് 24ന് ഭാരതവിചാരകേന്ദ്രത്തിന്റെ പുസ്തകം പ്രകാശിപ്പിച്ച ചടങ്ങ് തൃശ്ശൂരില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ആര്‍ എസ് എസ് ഭക്തനായ സതീശനായിരുന്നു.

ഈ വസ്തുത ഫോട്ടോ സഹിതം പുറത്തുവിട്ടത് സി പി ഐ (എം)കാരല്ല, വേദി പങ്കിട്ട ഹിന്ദു ഐക്യവേദി നേതാവാണ്. ജയിക്കണമെങ്കില്‍ ഗാന്ധിഘാതകരുമായി കൂട്ടുകൂടണമെന്ന് ആദ്യ മത്സരത്തില്‍ പരവൂരില്‍ ദയനീയമായി തോറ്റ ഈ നേതാവ് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ്സിന്റെ വോട്ട് വാങ്ങി ജയിക്കുകയും ചെയ്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റായ നേതാവും അവസരം കിട്ടിയാല്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. നിരവധി മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും മുന്‍ എം.പി.മാരും നിലവിലുള്ള എം.എല്‍.എ.മാരും ഉള്‍പ്പെടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുകയും നോട്ടുകെട്ടുകള്‍ നേടുകയും പല പദവികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ പ്രതിപക്ഷനേതാവ് മാത്രം എന്തിന് ആര്‍ എസ് എസ്സിനോട് അയിത്തം കല്‍പിക്കണം?

ഗോള്‍വാള്‍ക്കറെയും സജി ചെറിയാനെയും തുലനം ചെയ്ത പ്രതിപക്ഷ നേതാവ് കണ്ടാമൃഗത്തെക്കാള്‍ ചര്‍മ്മബലം തനിക്കുണ്ടെന്ന് തെളിയിച്ചു. വര്‍ഗീയതക്കെതിരെ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ (എം). സതീശന്റെ അഖിലേന്ത്യാ നേതാവ് രാഹുല്‍ഗാന്ധി ഹിന്ദുരാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് ഈയിടെയാണ്.

ഗോള്‍വാള്‍ക്കറുടെ വിചാരധാര ഉദ്ധരിക്കുന്ന വി.ഡി. സതീശന്‍ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം വിചാരധാരയില്‍ സുവ്യക്തമായി ചൂണ്ടിക്കാട്ടിയത് ഉദ്ധരിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. കാരണം രാഹുല്‍ഗാന്ധിയെ തള്ളിപ്പറയേണ്ടിവരും. വോട്ടുതട്ടാനും ജയിക്കാനും സംഘപരിവാര്‍ പിന്തുണ വേണം. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഗാന്ധിഘാതകര്‍ ശത്രുക്കളാകുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തറവേലയാണ്.












Click it and Unblock the Notifications