Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രമയ്‌ക്കെതിരെയുള്ള ഭീഷണി കത്തിന് പിന്നില്‍ കെ സുധാകരനോ? സംശയം പ്രകടിപ്പിച്ച് പി ജയരാജന്‍

കണ്ണൂര്‍: വടകര എംഎല്‍എ കെകെ രമയ്‌ക്കെതിരെ വധഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു. കത്തിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ എന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് മകന്‍ അഭിനന്ദിനെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കെകെ രമയുടെ എംഎല്‍എ ഓഫീസിലേക്ക് വധഭീഷണി കത്ത് എത്തിയത്. ഇതിന് പിന്നാലെ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

kerala

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

പതുതായി അവരോധിക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണമെന്ന് ജയരാജന്‍ വ്യക്തമാക്കി.

എല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വധഭീഷണി വന്നതിന് പിന്നാലെ ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ തനിക്ക് വേണ്ടെന്ന് കെകെ രമ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ സംരക്ഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് കെകെ രമയുടെ പ്രതികരണം. മറിച്ച് ജനങ്ങളിലാണ് വിശ്വാസമെന്നും ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്നും കെകെ രമ വ്യക്തമാക്കി.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Threat letter to Thiruvachoor radhakrishnan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+