ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി!

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം പാനൂർ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പാനൂർ മേഖലയിൽ ആർഎസ്എസ്-സിപിഎം സംഘർഷം നിലനിൽക്കുമ്പോഴായിരുന്നു പ്രേമൻ ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തത്. ആർഎസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂർ ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതാണ് വിവാദത്തിലായത്.

തുടർന്ന് രാഷ്ട്രീയ വ്യതിയാനത്തിന്റെ പേരിൽ കെകെ പ്രേമനെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങലിൽ നിന്ന് ഒഴിവാക്കിയതായി കണ്ണൂർ ജില്ല കമ്മറ്റി അരിയിക്കുകയായിരുന്നു. ഇതിനു മുമ്പും കെകെ പ്രേമൻ ബിജെപിയുമായി ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നെന്ന ആരോപണം ഉയർന്നിരുന്നു.

Kannur

ഏതാനും വർഷം മുമ്പ് പാനൂർ പ‍ഞ്ചായത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ യുഡിഎഫിനെ പരാജയപ്പെടുത്താൻ സിപിഎമ്മും ബിജെപിയും ഒത്തുചേർന്ന് പ്രവർത്തിച്ച സംഭവത്തിലാണ് പ്രേമനെതിരെ പാർട്ടി നടപടിയെടുത്തിരുന്നത്. പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിക്കാൻ സിപിഎം ബിജെപി നേതൃത്വത്തെയും ഉൾപ്പെടുത്തി പാനൂർ സിഐ വിവി ബെന്നിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചയും പ്രാദേശിക തല കമ്മറ്റികളുംരൂപീകരിച്ചു വരുന്നതിനിടെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM local secretary was eliminated from party

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്