Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെ തൊട്ടാല്‍ പാര്‍ട്ടി പിളരും: രമ

തിരുവനന്തപുരം: കെകെ രമയ്ക്ക് കത്തയച്ചതിന്റെ പേരില്‍ സിപിഎം മുഴുവന്‍ വിഎസ് അച്യുതാനന്ദനെ തള്ളിപ്പറഞ്ഞാലും ആര്‍എംപിയ്ക്ക് അദ്ദേഹത്തെ അങ്ങനെയങ്ങ് തള്ളിപ്പറയാന്‍ കഴിയുമോ. ഇനി വിഎസിനെ തൊട്ടാല്‍ ആര്‍എംപിയ്ക്ക് പൊള്ളുമെന്ന് പറഞ്ഞാലും തെറ്റില്ലെന്ന് തോന്നുന്നു. പ്രത്യേകിച്ച് രമയ്ക്ക്.

വിഎസ് അച്യുതാനന്ദനെ തൊട്ടുകളിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന് സിപിഎമ്മിനറിയാമെന്ന് കെകെ രമ പറഞ്ഞു. തന്നെ പിന്തുണച്ചുള്ള കത്തിന്റെ പേരില്‍ വിഎസിനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. തന്നെപ്പറ്റിയുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ല. കേസ് നടത്താന്‍ സിപിഎം ചെലവഴിക്കുന്ന കോടികളുടെ ഉറവിടം അന്വേഷിക്കണമെന്ന് രമ ആവശ്യപ്പെട്ടു.

KK Rama

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് നടത്തിയ നിരാഹാരസമരത്തിന് ശേഷം ഒഞ്ചിയത്തേയ്ക്ക് മടങ്ങവെയാണ് രമ ഇക്കാര്യം പറഞ്ഞത്.

അഞ്ച് ദിവസത്തെ സമരത്തിന് ശേഷം ഞായറാഴ്ച രാവിലെയാണ് രമ ഒഞ്ചിയത്തേയ്ക്ക് മടങ്ങിയത്. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചയ്ക്കുള്ള ട്രെയ്‌നിനായിരുന്നു രമയുടെ മടക്കം. സമരത്തിനെത്തിയ ആര്‍എംപി പ്രവര്‍ത്തകരും രമയെ അനുഗമിക്കും. തൃശ്ശൂരില്‍ നിന്ന് തുടങ്ങി അഞ്ച് സ്റ്റേഷനുകളില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ രമയ്ക്ക് സ്വീകരണം നല്‍കും. വടകരയില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

സംതൃപ്തിയോടെയാണ് ഒഞ്ചിയത്തേയ്ക്ക മടങ്ങുന്നതെന്നും തലസ്ഥാന നഗരവാസികള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+