Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി കിട്ടുമോ?'സിപിഎം കേന്ദ്ര കമ്മിറ്റി സിൽവർ ലൈൻ പരിശോധിക്കും' - ബിമൻ ബോസ്

കണ്ണൂർ: കേരള സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്. പദ്ധതിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സിൽവർ ലൈൻ പദ്ധതി സി പി എമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കും. ഈ പദ്ധതിയിൽ തമിഴ്നാടും ബംഗാളും അടക്കമുള്ള മറ്റ് ഘടകങ്ങൾ ആശങ്ക പ്രകടിപ്പിച്ച ഇരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ആണ് കേന്ദ്ര നേതൃത്വം പദ്ധതിയെ കുറിച്ച് പരിശോധിക്കുന്നത്. ബംഗാൾ ഘടകം സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിക്കുകയാണ്.

1

നന്ദിഗ്രാം - സിംഗൂർ ഭൂപ്രശ്നത്തിന്റെ ആഘാതം നിലവിൽ വിട്ടൊഴിഞ്ഞിട്ടില്ല എന്ന് ബംഗാൾ ഘടകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ കേന്ദ്ര നേതൃത്വം പരിശോധന നടത്തണം എന്നാണ് തമിഴ്നാട്ടിലെ പ്രതിനിധികൾ ഉന്നയിക്കുന്ന ആവശ്യം. പദ്ധതിയുടെ ഭാഗമായി ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ നികത്താൻ സംസ്ഥാന സർക്കാരിന് കഴിയണം. ഇതിന് വേണ്ട ഉചിതമായ നടപടി സ്വീകരിക്കണം എന്നാണ് പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് പറയുന്നത്.

Recommended Video

cmsvideo
    കണ്ണൂർ; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്തേ കെ റെയിൽ നടപ്പിലാക്കാവൂ: ബിമൻ ബോസ്
    2

    പദ്ധതി നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. എന്നാൽ സി പി എം കേന്ദ്ര നേതൃത്വം ഇതുവരെ വിഷയത്തിൽ തീരുമാനം പറഞ്ഞിട്ടില്ല. സി പി എമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യും. ഇത്തരത്തിൽ ഉള്ള വികസന പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറാകുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രത സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    3

    കേരള സർക്കാർ ശ്രമിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനാണ്. സിൽവർ ലൈൻ പദ്ധതി ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ഉതകുന്ന പദ്ധതി ആണ്. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കഴിയുന്നതോടെ എല്ലാ പാർട്ടി കമ്മിറ്റി സ്ഥാനങ്ങളും ഒഴിയും. തന്റെ ഈ തീരുമാനം യുവാക്കളെ നേതൃ നിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമ ഇട്ടാണ് എന്നും ബിമൻ ബോസ് വ്യക്തമാക്കി.

    4

    അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് എത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സി പി എമ്മിൽ മറ്റ് ഭിന്നതകൾ ഒന്നും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഇടയിൽ ഭിന്നതകൾ ഉണ്ടെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.


    കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

    5

    സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും അനാവശ്യമായ രീതിയിൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേരള സിൽവർ ലൈൻ പദ്ധതി നടപ്പാക്കണം എന്നതാണ് സി പി എമ്മിന്റെ ആഗ്രഹം എന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള വ്യക്തമാക്കിയിരുന്നു.

    6

    ഈ പദ്ധതി സംബന്ധിച്ച് സി പി എമ്മിന് ഉളളിൽ അഭിപ്രായ ഭിന്നതകൾ ഇല്ല. സീതാറാം യെച്ചൂരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും തനിക്കും ഇതിൽ ഒരേ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതിക അനുമതിയും ആവശ്യമാണ്. നിലവിൽ സാമൂഹിക ആഘാത പഠനം നടക്കുന്നുണ്ട്. ഈ പഠനത്തിയിൽ സി പി എമ്മിന് ശുഭ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    7

    സി പി എം രാഷ്ട്രീയ പ്രമേയത്തിലെ മറ്റു കാര്യങ്ങളിൽ എല്ലാം പ്രതിനിധികൾക്ക് യോജിപ്പാണുള്ളത്. ഹിന്ദു രാഷ്ട്രം ആക്കാനാണ് ആണ് ബി ജെ പിയുടെ ശ്രമം. ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആരെല്ലാം എന്തെല്ലാം നയമാണ് എടുക്കുന്നത് എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+