കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണം:സിപിഎം പഞ്ചായത്തംഗവും കുടുംബവും ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയിലെ മൂഴിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗവും കുടുബംവും കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലംഗം കുടുംബം കിണറ്റില്‍ ചാടിയാണ് ആത്യമഹത്യ ചെയ്തത്.നല്ലൂരിലെ പറമ്പത്ത് ഹൗസില്‍ പി സന്തോഷ്ബാബു (40), ഭാര്യ ഷൈമാവതി (30) മകള്‍ നമിത (7) എന്നിവരാണ് മരിച്ചത്. മകന്‍ സഹീര്‍ ബാബു (11) നാട്ടുകാര്‍ രക്ഷപ്പെടുത്തി. പഞ്ചായത്തിന്റെ വീട് നിര്‍മ്മാണ പദ്ധതിയെ പറ്റിയുള്ള ആരോപണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന.

പഞ്ചായത്തംഗമായ സന്തോഷ് മറ്റൊരാള്‍ക്ക് ലഭിയ്‌ക്കേണ്ട വീട് സ്വന്തം പേരിലാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു. നാട്ടിലെങ്ങും ഇതുമായി ബന്ധപ്പെട്ട് സന്തോഷിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന.

Kannur

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭാര്യയും മക്കളുമായി സന്തോഷ് കിണറ്റിലേയ്ക്ക് ചാടിയത്. എന്നാല്‍ സന്തോഷിന്റെ മകന്‍ സഹീര്‍ കിണറ്റില്‍ മുങ്ങിത്താഴുന്നതിനിടെ പടവില്‍ പിടിച്ച് കയറാന്‍ ശ്രമിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സ്ഥലത്തെത്തി. സഹീറിനെ കരയിലെത്തിച്ചു.

അപ്പോഴാണ് അമ്മയും അച്ഛനും അനിയത്തിയും കിണറ്റിലാണെന്ന് കുട്ടി പറയുന്നത്. മൂവരെയും നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മരിച്ച നമിത നല്ലൂര്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കൊളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

English summary
CPM Panchayath Member and his Family committed suicide in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X