കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘‘മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്‌: സിപിഎം’’; മനോരമ വാർത്ത പച്ചക്കളളമെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലെ ചർച്ചയെ കുറിച്ചുളള മനോരമ വാർത്ത തളളി പാർട്ടി രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവ് സംഭവിച്ചും എന്ന് പൊളിറ്റ്‌ബ്യൂറോ വിലയിരുത്തിയെന്ന വാർത്ത പച്ചക്കളളമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന എന്നതും തെറ്റാണെന്നും പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്നും സിപിഎം.

''മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്‌: സിപിഎം'' എന്ന തലക്കെട്ടിൽ മലയാള മനോരമ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളമെന്ന് സിപിഎം. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ്‌ വ്യക്തമെന്ന്‌ പൊളിറ്റ്‌ബ്യൂറോ വിലയിരുത്തിയെന്നാണ്‌ വാർത്ത. ഇത്തരമൊരു ചർച്ചയോ വിലയിരുത്തലോ പാർടിയുടെ പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ നടന്നിട്ടില്ലെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള.

cm

''പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന: പിബി'' എന്ന ഉപശീർഷകവും മനോരമ വാർത്തയിലുണ്ട്‌. പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ല, അന്വേഷിക്കേണ്ട കാര്യവുമില്ല. പാർടി അംഗങ്ങൾ ഒരാളും സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടില്ല. കസ്‌റ്റംസും, എൻഐഎയും ആണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് സിപിഐ എം‌ വിശ്വസിക്കുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!

''ഒരു ഉദ്യോഗസ്ഥന്റെ പിഴവാണ്‌ ഉണ്ടായതെന്ന്‌ പിണറായി വിജയൻ വിശദീകരിച്ചതായി പാർടിവൃത്തങ്ങൾ പറഞ്ഞു'' എന്നും വാർത്തയിൽ പറയുന്നു. പിണറായി വിജയൻ ഇങ്ങനെയൊന്നും തന്നെ യോഗത്തിൽ വിശദീകരിച്ചിട്ടില്ല. പാർടിവൃത്തങ്ങൾ ഇങ്ങനെയൊന്നും പത്രത്തോട്‌ പറഞ്ഞിട്ടുമില്ല. വാർത്തയിലെ 'പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന' എന്ന പ്രയോഗം തന്നെ പരസ്‌പരവിരുദ്ധമാണ്. കളവ്‌ എഴുതുമ്പോഴാണ്‌ ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്‌. പൊരുത്തപ്പെടാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് പത്രം‌ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നുമാണ് സിപിഎം ആരോപണം.

'ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം'; ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവന്‍ സോബി ജോര്‍ജ് വീണ്ടും!'ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം'; ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവന്‍ സോബി ജോര്‍ജ് വീണ്ടും!

English summary
CPM slams Manorama news report on Polit bureau criticising CM's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X