കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനം ത്രിശങ്കുവിൽ..!! വഴിത്തിരിവായി സിപിഎം നിലപാട്..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ കെഎം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാര്‍കോഴക്കേസ് വന്നതോടെ ആ ഇടത് വാതില്‍ മാണിക്ക് മുന്നിലടഞ്ഞു. യുഡിഎഫ് വിട്ട ശേഷവും മാണിയെ ഇടത് പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. സ്‌കറിയാ തോമസ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായും വാര്‍ത്ത വന്നു. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ശരിയല്ല. കെഎം മാണിയെ സിപിഎം കൂടെ കൂട്ടില്ല.

Read Also: 24 മണിക്കൂര്‍ കായലില്‍ കിടന്നിട്ടും മിഷേലിന്റെ നിറം മങ്ങിയില്ല..!! മുഖത്ത് നഖപ്പാടുകള്‍..!! എങ്ങനെ ?

Read Also: സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!

തൽക്കാലം മുന്നണിയിലെടുക്കുന്നില്ല

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാണിയുടെ ഇടത് മുന്നണി പ്രവേശം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

നിലപാട് വ്യക്തമാക്കി പാർട്ടി

മാണിയെ യുഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ തളളിവിടേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. മാണിയുടെ ഇടത് മുന്നണി പ്രവേശം സംബന്ധിച്ച് പലവിധ വാര്‍ത്തകള്‍ പരകുന്നുണ്ടെങ്കിലും സിപിഎം ഇതുവരെ പ്രതികരിച്ചിരുന്നില്ല.

നിര്‍ഭാഗ്യകരമായ കൂട്ടുകെട്ട്

അതേസമയം കോട്ടയത്തേത് നിര്‍ഭാഗ്യകരമായ കൂട്ടുകെട്ട് ആയിപ്പോയെന്നും അത് ഏതെങ്കിലും ഒരു കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയല്ലെന്നും വിശദീകരിച്ച് കെഎം മാണി തന്നെ രംഗത്തെത്തി. വിഷയം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

പ്രാദേശികമായ നടപടി മാത്രം

കോട്ടയത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ നല്‍കിയത് പ്രാദേശികമായ നടപടി മാത്രമാണെന്നും മാണി പറഞ്ഞു. അത് സിപിഎമ്മുമായുള്ള കൂട്ടുചേരലുമല്ല. പ്രശ്‌നം വഷളാക്കുന്നത് മാധ്യമങ്ങളാണെന്നും മാണി ആരോപിച്ചു.

പാർട്ടിക്കുള്ളിൽ അമർഷം

കേരള കോണ്‍ഗ്രസ്സ് സിപിഎമ്മിന്റെ പിന്തുണയോടെ വിജയിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. സിപിഎം ബാന്ധവത്തെ തള്ളിപ്പറഞ്ഞ് പിജെ ജോസഫ് വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധമറിയിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് രാജിവെയ്ക്കുകയും ചെയ്തിരുന്നു.

English summary
CPM opens up its stand in KM Mani issue
Please Wait while comments are loading...