Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്തൂരിലെ സിപിഎം വിജയം ഭീഷണിപ്പെടുത്തിയാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ പകുതി സീറ്റും തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുപക്ഷം നേടിയത് ഭീഷണിമൂലമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എതിര്‍ പാര്‍ട്ടിക്കാരെ സിപിഎം ഭീഷണിപ്പെടുത്തിയതിനാല്‍ പത്രിക നല്‍കാന്‍പോലും സാധിച്ചില്ലെന്ന് സുധാകരന്‍ പറഞ്ഞു.

നേരത്തെ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു ആന്തൂര്‍ ഉള്‍പ്പെടുന്ന പ്രദേശം. തളിപ്പറമ്പ് വിഭജിച്ച് രണ്ടു നഗരസഭകള്‍ ആക്കിയതോടെ ഇത്തവണ ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 വാര്‍ഡുകളില്‍ 10 വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരുണ്ടായിരുന്നില്ല. നാല് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂഷ്മ പരിശോധനയില്‍ തള്ളുകയും ചെയ്തു.

k-sudhakaran

ഇതോടെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആന്തൂര്‍ നഗരസഭ ഇടതുപക്ഷം ഉറപ്പിച്ചു. മിക്ക മണ്ഡലങ്ങളിലും സിപിഎം സ്വാധീനം ഉള്ളതാണെങ്കിലും കോണ്‍ഗ്രസ് നേരത്തെ എതിര്‍ സ്ഥാനാര്‍ഥികളെ ഇവിടങ്ങളില്‍ നിര്‍ത്തിയിരുന്നു. ഇടതുപക്ഷം തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ നഗരസഭയില്‍ ഏകപക്ഷീയമായ വിജയം നേടിയത് കോണ്‍ഗ്രസിന് നാണക്കേടായിട്ടുണ്ട്.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ പേരിനെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന കെപിസിസി നിര്‍ദ്ദേശം പാലിക്കാന്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍ സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+