കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ പണമൊഴുക്കി മുന്നണികൾ.. സംസ്ഥാനമൊട്ടാകെ കോടികൾ പിരിച്ചെടുക്കാൻ സിപിഎം

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികള്‍ ചെങ്ങന്നൂര് പിടിക്കാനുള്ള കളികള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസല്ല, ബിജെപിയാണ് ചെങ്ങന്നൂരില്‍ സിപിഎമ്മിന് മുന്നിലുള്ള വലിയ ഭീഷണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും വന്‍തുക പിരിച്ചെടുക്കാനാണ് സിപിഎം നീക്കം. തെരഞ്ഞെടുപ്പ് ചെലവിലേക്ക് കോടികള്‍ തന്നെ പാര്‍ട്ടിയുടെ ഖജനാവിലേക്ക് എത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ ഓരോ ബ്രാഞ്ചില്‍ നിന്നും ആയിരം രൂപ വീതം പിരിച്ചടുക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 32967 ബ്രാഞ്ചുകളിൽ നിന്നും ആയിരം വീതം പിരിച്ചെടുക്കുക വഴി മൂന്ന് കോടിയിലധികം രൂപ സിപിഎം ഖജനാവിലെത്തും. തെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയിലെ ബ്രാഞ്ചുകമ്മിറ്റികള്‍ ആയിരത്തിന് മേലെ വരുന്ന തുകയാണ് നല്‍കേണ്ടത്.

cpm

ത്രിപുരയില്‍ കനത്ത തോല്‍വിയേറ്റ് വാങ്ങിയത് കേരളത്തിലെ സിപിഎമ്മിന് വലിയ ക്ഷീണവും ബിജെപിക്ക് ഉണര്‍വ്വുമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരില്‍ തോല്‍ക്കാതിരിക്കുക എന്നത് സിപിഎമ്മിന് അഭിമാന പ്രശ്‌നമാണ്. സാധാരണ ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റ് ജില്ലകളില്‍ നിന്നും പണപ്പിരിവ് നടത്തുന്ന പതിവ് സിപിഎമ്മിനില്ല. എന്നാല്‍ ചെങ്ങന്നൂരിലെ പോരാട്ടം കനത്തതാണ് എന്ന ബോധ്യമാണ് ശക്തമായ പ്രചാരണത്തിന് അടിത്തറയേകാനുള്ള ഈ ജില്ല കടന്നുള്ള പണപ്പിരിവ്. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന നേതാവ് പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി കളത്തിലുണ്ട്. വന്‍തോതില്‍ പണമൊഴുക്കിയുള്ള പ്രചാരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തുന്നത് എന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്

എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നുഎന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു

English summary
Chengannur Byelection: CPM planing to collect fund from all branch committees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X