കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്, സിപിഎം പ്രക്ഷോഭത്തിന്, കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കോടിയേരി!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന സർക്കാർ വൈകിട്ട് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തിരിക്കുകയാണ്. കേന്ദ്ര നീക്കത്തിനെതിരെ നിയമനടപടികളിലേക്കും സർക്കാർ നീങ്ങുന്നു.

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്. കോടതിയിൽ കേസ് നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേന്ദ്ര തീരുമാനത്തെ കോൺഗ്രസ് എംപി ശശി തരൂർ പിന്തുണയ്ക്കുന്നതിനേയും കോടിയേരി വിമർശിച്ചു.

വൻ കുംഭകോണം

വൻ കുംഭകോണം

കോടിയേരിയുടെ പ്രതികരണം: തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം അദാനിക്ക് അമ്പത് വർഷത്തേക്ക്‌ വിട്ടുനൽകിയ കേന്ദ്രസർക്കാർ തീരുമാനം വൻ കുംഭകോണമാണ്. അത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ജനകീയ ബദലുകൾക്കെതിരെ കോർപ്പറേറ്റിസം അടിച്ചേൽപ്പിക്കുമെന്ന കേന്ദ്ര നിലപാടാണ് ഇവിടെ വെളിപ്പെടുന്നത്.

ഏകപക്ഷീയ തീരുമാനം

ഏകപക്ഷീയ തീരുമാനം

സംസ്ഥാന നിയമസഭ ഏകകണ്‌ഠമായി സ്വകാര്യവൽക്കരണത്തെ എതിർത്തിട്ടും
മുഖ്യമന്ത്രിയുൾപ്പെടെ നിരവധി പേർ സ്വകാര്യവൽക്കരണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാനമന്ത്രിയെയും നേരിട്ട്‌ കണ്ടിട്ടും കേരളത്തിൻ്റെ വികാരം മനസിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കോടതിയിൽ ഇത് സംബന്ധിച്ചുള്ള കേസ്‌ നിലനിൽ‌ക്കുമ്പോഴാണ്‌ കേന്ദ്ര സർക്കാർ ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്നത്.

Recommended Video

cmsvideo
മോദിക്ക് എതിരെ കട്ടക്കലിപ്പില്‍ പിണറായി | Oneindia Malayalam
അഭ്യർത്ഥനയെ മാനിക്കാതെ

അഭ്യർത്ഥനയെ മാനിക്കാതെ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനപ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന അഭ്യർത്ഥനയെ മാനിക്കാതെ ലേലനടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയപ്പോൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച്‌ സംസ്ഥാനം മത്സരാധിഷ്ഠിത ലേലത്തിൽ വരെ പങ്കെടുത്തു. പക്ഷെ, കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്പനിക്ക് ബിഡ്‌ ലഭിച്ചില്ല.

 സിപിഐ എം ശക്തമായ പ്രക്ഷോഭത്തിലേക്ക്

സിപിഐ എം ശക്തമായ പ്രക്ഷോഭത്തിലേക്ക്

ഒരു യാത്രക്കാരന്‌ 168 രൂപ എന്ന നിലയിലാണ്‌ അദാനി ഗ്രൂപ്പ്‌ ക്വാട്ട്‌ ചെയ്‌തതെങ്കിൽ കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിലുള്ള കമ്പനി 135 രൂപയാണ്‌ ക്വാട്ട്‌ ചെയ്‌ത്‌. ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനുവേണ്ടി ലേലമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് ഈ നാട് മനസിലാക്കിയതാണ്. അതിനൊക്കെ പിറകിൽ വലിയ സാമ്പത്തിക ഇടപെടലുകളാണുള്ളത്. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും.

കോൺഗ്രസിന് ഇരട്ടത്താപ്പ്

കോൺഗ്രസിന് ഇരട്ടത്താപ്പ്

ഈ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ശശി തരൂരിനെ പോലുള്ളവർ സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസിൽ ഏകാഭിപ്രായം ഉണ്ടാക്കാതെ, ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാവരുത് ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ. കോൺഗ്രസ് തുടങ്ങിവെച്ച സ്വകാര്യവൽക്കരണ പ്രക്രിയയാണ് ബി ജെ പി ശക്തമായി ഇപ്പോൾ തുടരുന്നത്. ജനങ്ങൾക്ക് വേണ്ടി, കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാനുള്ള ബാധ്യത ഇടതുപക്ഷം നിർവഹിക്കുക തന്നെ ചെയ്യും''.

English summary
CPM to start protests against the privatisation of thiruvananthapuram airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X