താനൂരിലെ മുസ്ലിംലീഗ് ഓഫീസിനകത്ത് സിപിഎം ചുവരെഴുത്ത്
മലപ്പുറം:മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷ മേഖലയായ താനൂര്‍ ആല്‍ബസാറിലെ മുസ്ലിംലീഗ് ഓഫീസനകത്തും പുറത്തെ ചുമരിലും സിപിഐ, ഡിവൈഎഫ്ഐ എന്ന് പെയ്ന്റ്‌കൊണ്ട് വ്യാപകമായി എഴുതിയ നിലയില്‍. ഇരുട്ടിന്റെ മറവിലാണ് ഇത്തരത്തില്‍ ചെയ്തിട്ടുള്ളത്. സംഭവം അറിഞ്ഞ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാവിലെതന്നെ ഓഫീസില്‍ തടിച്ചുകൂടി. പിന്നീട് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താനൂര്‍ സിഐക്ക് പരാതി നല്‍കി.
പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!
താനൂര്‍ തീരദേശത്ത് ഒരുവര്‍ഷത്തിലധികമായി മുസ്ലിംലീഗ്-സിപിഎം അക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മാസങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് താനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തുവരികയാണ്.

താനൂര്‍ ആല്‍ബസാറില്‍ മുസ്ലിംലീഗ് ഓഫീസി ന്റെ മതിലിലും ഓഫീസിനകത്തും സിപിഎം- ഡിവൈഎഫ്ഐ എന്ന് പെയന്റ്ഉപയോഗിച്ച് എഴുതി വെച്ചിരിക്കുന്നു
മുസ്ലിംലീഗിന്റെ തട്ടമകമായിരുന്നു താനൂര്‍ നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ച വി അബ്ദുറഹിമാന്‍ കഴിഞ്ഞ തവണ പിടിച്ചെടുത്തതോടെയാണു മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. തുടര്‍ന്നു തീരദേശത്തെ വിവിധ മേഖലകളില്‍ വന്‍തോതിലുള്ള അക്രമങ്ങളുണ്ടായി. സിറ്റിംഗ് എം.എല്‍.എയായിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയും വി.അബ്ദുറഹിമാനും തമ്മിലുള്ള വൈരാഗ്യവും മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു.
നിരവധി തവണ മേഖലയില്‍ സമാധാന യോഗങ്ങള്‍ ചേര്‍ന്നെങ്കിലും താല്‍ക്കാലികമായി സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായതല്ലാതെ മേലയയെ പൂര്‍ണമായും ശാന്തതയിലേക്കുകൊണ്ടുപോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
താനൂര്‍ ആല്‍ബസാറില്‍ മുസ്ലിംലീഗ് ഓഫീസിന്റെ മതിലിലും ഓഫീസിനകത്തും സി.പി.എം, ഡി.വൈ.എഫ്.ഐ എന്ന് എഴുതി വെച്ചതിനെതിരെ മസ്ലിംലീഗ് ശക്തമായി പ്രതിഷേധിച്ചു.












Click it and Unblock the Notifications