കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെ രക്ഷിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം, രാഷ്ട്രീയ ക്രിമിനലിസമുണ്ടെന്ന് സിപിഎം സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ അനുനയ നീക്കം നടത്താന്‍ സിപിഎം. സംസ്ഥാന നേതൃത്വം തന്നെ വിഷയം പരിഹരിക്കാനായി ഇടപെട്ടിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയോട് എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ചേരും. അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ വിവാദം അവസാനിപ്പിക്കാനാണ് നിര്‍ദേശം. പൊതുമധ്യത്തില്‍ വിഷയം വഷളാവുന്നതില്‍ സംസ്ഥാന നേതൃത്വത്തിനും എതിര്‍പ്പുണ്ട്.

1

സുധാകരനെതിരായ പരാതിയില്‍ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടിയിരുന്നു. പരാതിക്കാരി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പോലീസും നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. അതേസമയം സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു വിഭാഗം ഉണ്ടായതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. ഇവരാണ് പരാതിക്കാരിയെ നയിക്കുന്നതെന്നാണ് സൂചന. നേരത്തെ പുറക്കാട് ലോകക്കല്‍ കമ്മിറ്റി ചേര്‍ന്ന് യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇയാള്‍ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമാണ്.

അതേസമയം ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. വിശദീകരണം നല്‍കണമെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. ഇയാള്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടികള്‍ ഉണ്ടാവാനാണ് സാധ്യത. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ എത്രയും പെട്ടെന്ന് ഒതുക്കാനാണ് സുധാകര പക്ഷത്തിന്റെ നീക്കം. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് സുധാരന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പോലീസിന് കിട്ടിയ നിയമോപദേശ പ്രകാരം സുധാകരനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് അറിയിച്ചിരുന്നത്. പരാതി ഉന്നത തലത്തില്‍ എത്തിയത് കൊണ്ടാണ് ഒരിക്കല്‍ കൂടി നിയമോപദേശം തേടിയിരിക്കുന്നത്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

അമ്പലപ്പുഴയില്‍ രാഷ്ട്രീയ ക്രിമിനലിസമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാം. സുധാകരന്‍ പറഞ്ഞ കാര്യം ഏറ്റുപിടിച്ചിരിക്കുകയാണ് സലാം. താന്‍ എസ്ഡിപിഐക്കാരനാണെന്ന തരത്തില്‍ പ്രചരിച്ച പോസ്റ്റര്‍ അത്തരം രാഷ്ട്രീയ ക്രിമിനലിസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീമാണെന്നും ബിജെപിയുടേത് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്രമാണ് ഹിന്ദുവെന്നും, അതുകൊണ്ട് ഹിന്ദുക്കളുടെ വോട്ടുകള്‍ ഹിന്ദുവിന് തന്നെ വേണമെന്ന തരത്തിലാണ് പ്രചരിച്ചത്. രാഷ്ട്രീയ ക്രിമിനലിസം തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണെന്നും സലാം പറഞ്ഞു.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

English summary
cpm will discuss complaint against g sudhakaran, party trying to compromise things
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X