മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!
തൃശ്ശൂർ: തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം നീളുന്നു. ചാലക്കുടി സ്വദേശി ഡിനിയുടെ സംസ്കാരമാണ് പള്ളി അധികൃതരും ബന്ധുക്കളും തമ്മിലുള്ള തർക്കത്തോടെ നീണ്ടുപോകുന്നത്. മരിച്ച ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപ്പറമ്പ് മൃതദേഹം സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പള്ളി അധികൃതർ അനുവദിക്കുന്നില്ല. പള്ളിയിലുള്ളത് അറകളുള്ള സെമിത്തേരി ആയതുകൊണ്ട് തന്നെ ഇവിടെ ഡിനിയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയില്ലെന്നും ചതുപ്പുനിലമുള്ള പ്രദേശത്ത് ഇത്തരത്തിൽ കുഴിയെടുത്ത് സംസ്കരിക്കുന്നത് ശരിയല്ലെന്നുമാണ് പള്ളി കമ്മറ്റിയുടെ നിലപാട്. ഈപ്രശ്നത്തിന് പരിഹാരമാവാത്തതോടെ ഡിനിയുടെ സംസ്കാര ചടങ്ങ് നീണ്ടുപോകുകയാണ്.
പള്ളിപ്പറമ്പിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കണമെന്നാണ് ഡിനിയുടെ ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം അഞ്ച് അടിവരെ കുഴിക്കുമ്പോൾ തന്നെ വെള്ളം കാണുന്ന പ്രദേശമാണെന്നും ഇവിടെ കുഴിയെടുത്ത സംസ്കരിക്കൽ സാധ്യമല്ലെന്ന് പള്ളിക്കമ്മറ്റിക്ക് പുറമേ നാട്ടുകാരും നിലപാട് സ്വീകരിച്ചിട്ടുണ്ട്. കല്ലറയിലും മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രോഗം ബാധിച്ച് മരിക്കുന്നവരെ പത്തടി താഴ്ചയുള്ള കുഴിയെടുത്ത് സംസ്കരിക്കുകയോ മൃതദേഹം ദഹിപ്പിക്കുകയോ ചെയ്യണമെന്നാണ് ചട്ടം.

തിങ്കളാഴ്ച ഉച്ചയോടെ മരിച്ച ഡിനിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിനിയുടെ മരണത്തോടെ സംസ്ഥാനത്ത് 16 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications