ശ്രീശാന്ത് ബിജെപിക്കാരനാണോ? തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കാരണം... ഉത്തരം ഇങ്ങനെ

കൊച്ചി: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ചിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു മല്‍സരം. കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറിനോട് തോറ്റു. എങ്കിലും അദ്ദേഹം 34000ത്തിലധികം വോട്ട് നേടി. 12000ഓളം വോട്ടിനായിരുന്നു തോല്‍വി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ശ്രീശാന്ത് ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റി വിശദീകരിച്ചു.

26

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞതു കൊണ്ടാണെന്ന് ശ്രീശാന്ത് പറയുന്നു. രണ്ടു മണ്ഡലങ്ങളാണത്രെ നിര്‍ദേശിച്ചത്. തൃപ്പൂണിത്തുറയും തിരുവനന്തപുരവും. എം സ്വരാജും കെ ബാബുവും മല്‍സരിക്കുന്ന തൃപ്പൂണിത്തുറയില്‍ വാശിയേറിയ മല്‍സരമായിരുന്നു അന്ന്. ബാര്‍ കോഴ വിവാദവും മറ്റും ശക്തമായിരുന്ന വേളയില്‍ നടന്ന തിരഞ്ഞെടുപ്പായതിനാല്‍ തൃപ്പൂണിത്തുറ മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ, ശ്രീശാന്ത് മല്‍സരിച്ചത് തിരുവനന്തപുരത്താണ്.

ഞാന്‍ ഏതെങ്കിലും രാഷ്ട്രീയം പറയാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയല്ല എന്ന് ശ്രീശാന്ത് പറയുന്നു. അന്ന് ഏത് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിച്ചോ ആ പാര്‍ട്ടിക്കായി പ്രയത്‌നിച്ചു എന്നും ശ്രീശാന്ത് പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. ശ്രീശാന്ത് മാത്രമല്ല, നിരവധി പ്രമുഖര്‍ ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സര രംഗത്തിറങ്ങിയിരുന്നു. കൊല്ലം തുളസി, ഭീമന്‍ രഘു എന്നിവരെല്ലാം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത് 2016ലാണ്. ശേഷം സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളായെത്തി.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീശാന്ത് ഇനി ലീഗുകളില്‍ സജീവമാകാനാണ് താല്‍പ്പര്യപ്പെടുന്നത്. പരിശീലകനായും അദ്ദേഹത്തിന് ഓഫറുണ്ട്. സിനിമയിലും അഭിനയിക്കുന്നു. കന്നഡ സിനിമ ഇറങ്ങി. തമിഴ് സിനിമ അടുത്ത മാസം റിലീസ് ചെയ്യും. ക്രിക്കറ്റില്‍ നിന്ന് തന്നെ മാന്യമായി വിരമിക്കാന്‍ അനുവദിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q