മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു; ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്
ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചതിനാണ് കേസ്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വപ്നസുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ ഇഡിക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി സ്വപ്ന സുരേഷ് നൽകിയിരുന്നു. ഇത് ഇഡി സമ്മർദം മൂലമാണെന്ന് സ്വപ്നയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥയും മൊഴി നൽകിയിരുന്നു.
Recommended Video

എന്നാൽ ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് ഇഡി അറിയിച്ചു. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മൊഴി നൽകുന്ന പൊലീസ് നീക്കത്തിനെതിരെ ഇഡിയും കസ്റ്റംസും നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ഇത്തരം മൊഴികളിൽ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് ഏജൻസികൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനു വാഗ്ദാനം നൽകിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 13 ന് ചോദ്യം ചെയ്തപ്പോഴാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചതെന്നും മൊഴിയിൽ പറയുന്നു.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചുവെന്ന് സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടികാട്ടി ജില്ലാ ജഡ്ജിക്കാണ് സന്ദീപ് കത്തയച്ചത്. ഒരു ഉന്നത നേതാവിന്റെ മകന്റെ പേരും പറയാൻ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ് നായർ. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെതിരെയാണ് ആരോപണം. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്നായിരുന്നു വാഗ്ദാനം.
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications