മിഷേലിന്റെ ആ ഫോണ്‍ എവിടെ..?കൊലപാതകമോ ആത്മഹത്യയോ എന്ന് ആ ഫോണ്‍ പറയും..?? ക്രൈംബ്രാഞ്ച് തിരയുന്നു..!!

  • By: അനാമിക
Subscribe to Oneindia Malayalam

കൊച്ചി: ഇക്കഴിഞ്ഞ ആറാം തിയ്യതി കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ആദ്യത്തെ അന്വേഷണ സംഘത്തില്‍ നിന്നും കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മിഷേലിന്റെ ഫോണിനുവേണ്ടി കായലില്‍ മുങ്ങിത്തപ്പാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Read Also: മിഷേലിനെ ഹോസ്റ്റലിന് സമീപത്ത് വെച്ച് ക്രോണിന്‍ ഉപദ്രവിച്ചു..!! ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ !

Read Also: നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!

ഫോൺ കായലിലോ?

മരിക്കുന്ന ദിവസം വരെ ഉപയോഗിച്ചിരുന്ന മിഷേലിന്റെ ഫോണ്‍ കൊച്ചി കായലില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അത് കണ്ടെത്തുകയെന്നത് സാധ്യത വളരെ കുറവുള്ള കാര്യമാണ്.

നേവിയുടെ സാഹയം തേടും

മിഷേലിന്റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു. മിഷേല്‍ കായലിലേക്ക് ചാടിയെന്ന് കരുതുന്ന ഗോശ്രീപാലത്തിന് താഴെ കായലില്‍ നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.

മെസ്സേജുകൾ ഡിലീറ്റ് ചെയ്തു

മിഷേലും ക്രോണിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഫോണ്‍ കണ്ടെത്തുന്നത് വഴി സാധിക്കുമെന്നാണ് കരുതുന്നത്. മിഷേലിന്റെ മരണത്തിന് മുന്‍പ് ക്രോണിന്‍ അയച്ച മെസ്സേജുകള്‍ ക്രോണിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു.

കൊന്നുകളയുമെന്നു വരെ ഭീഷണി

ഈ മെസ്സേജുകള്‍ പോലീസിന് ഇതുവരെയും തിരിച്ചടുക്കാന്‍ സാധിച്ചിട്ടില്ല. നിരവധി ഭീഷണി സന്ദേശങ്ങള്‍ ക്രോണിന്‍ മിഷേലിന് അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ബന്ധത്തില്‍ നിന്നും പിന്‍മാറിയാല്‍ കൊന്നു കളയും എന്നതടക്കമുള്ള മെസ്സേജുകള്‍ മിഷേലിന് ക്രോണിന്‍ അയച്ചിട്ടുണ്ടെന്നാണ് സൂചന.

നിരന്തര മാനസിക പീഡനം

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന ക്രോണിന്‍ ഫോണ്‍വഴി മിഷേലിനെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ മാത്രം നൂറോളം മെസ്സേജുകള്‍ ക്രോണിന്‍ അയച്ചിട്ടുണ്ട്.

ക്രോണിൻ നിഷേധിക്കുന്നു

ക്രോണിന്‍ കാരണം മിഷേലിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. അതേസമയം മിഷേലുമായി മറ്റേതൊരു ബന്ധത്തിലും എന്നത് പോലെയുള്ള പ്രശ്‌നങ്ങളേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ക്രോണിന്‍ പറയുന്നത്.

English summary
Crime Branch to find Michael Shaji's mobile
Please Wait while comments are loading...