ക്രിമിനൽ നടപടി ചട്ട പരിഷ്കരണ ബിൽ; ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുമെന്ന് കൊടിക്കുന്നിൽ സുരേഷ്
ദില്ലി;ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് അധികാരം നല്‍കുന്ന ക്രിമിനൽ നടപടിച്ചട്ട ബില്ലിനെതിരെ കൊടുക്കുന്നിൽ സുരേഷ് എംപി. ബിൽ പോലീസിന് അമിതാധികാരം നൽകുന്നതിനും, മൗലികാവകാശങ്ങൾക്കു മേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ എല്ലാം തന്നെ നിലനിൽക്കുന്ന ക്രിമിനൽ ഡാറ്റാബേസ് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്, അമേരിക്കയിലെ ഡാറ്റാബേസുകളിൽ കറുത്ത വർഗ്ഗക്കാരാണ് അധികവും സ്ഥിരം കുറ്റക്കാരുടെ ലിസ്റ്റിൽ മുൻവിധിയോടെ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് തന്നെ ഈ ബിൽ ഉയർത്താൻ പോകുന്ന അപകടകരമായ വിവേചനത്തിന്റെ സൂചനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എഴുപത്തി അഞ്ച് വർഷം വരെ കുറ്റവാളികൾ ആയി മുദ്രകുത്തപ്പെടുത്തുന്ന വരുടെ വിവരങ്ങൾ ശേഖരിക്കാമെന്നുള്ള വസ്തുതയും, സ്വഭാവത്തിലെ സവിശേതയും ഉൾപ്പെടെ ഒരാളുടെ കുറ്റവാസനയുടെ അളവുകോലായി വളച്ചൊടിക്കാനുള്ള അവസരമാണ് പോലിസിലെ ക്രിമിനലുകൾക്ക് നൽകാൻ ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കൊടുക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയായിരുന്നു ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെടുനനവരുടെ രക്തസാമ്പിൾ, ബയോമെട്രിക് രേഖകൾ എന്നിവ ഭാവിയിലെ അന്വേഷണത്തിന് കൂടി ഉപയോഗപ്രദമാകും വിധം ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്നതാണ് ബിൽ.
കൊടിക്കുന്നിലിന്റെ കുറിപ്പ് വായിക്കാം-ലോക്സഭയിൽ അവതരിപ്പിച്ച ക്രിമിനൽ നടപടിച്ചട്ട ബിൽ പൊലീസിന് അമിതാധികാരം നൽകുന്നതിനും, മൗലികാവകാശങ്ങൾക്കു മേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതുമാണ്.
ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച ക്രിമിനൽ നടപടിച്ചട്ട ബിൽ അവതരണത്തിനെതിരെ ചട്ടപ്രകാരമുള്ള എതിർപ്പ് പ്രമേയത്തിന് നോട്ടീസ് നൽകിയ തൻറെ എതിർപ്പിന്റെ കാരണങ്ങൾ നോട്ടീസിൽ എണ്ണമിട്ടു വിശദീകരിക്കുകയും ചെയ്‌തു.
ഇന്ത്യയിൽ എങ്ങും തന്നെ ഇന്ന് വർധിച്ചു വരുന്ന പോലീസ് അതിക്രമങ്ങളും, നിരപരാധികളെ പോലീസ് കള്ളക്കേസിൽ കുടുക്കുന്നതിലും , അതിൽ തന്നെ ദളിത് മുസ്ലിം ജനവിഭാഗങ്ങളെ കള്ളക്കേസുകളിൽ കുടുക്കി വർഷങ്ങളോളം അവരെ തടവിലിട്ടു ജീവിതം തന്നെ തകർക്കുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തിടത്തോളവും, ഇത്തരം ജനവിഭാഗങ്ങൾക്ക് നീതിക്കായുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിൽ ക്രിമിനൽ നടപടിച്ചട്ട ബിൽ ഭേദഗതി വഴി പൗരന്റെ മൗലികാവശത്തെ പോലീസിന്റെ കുരുക്കിൽ എന്നേക്കും തളച്ചിടാനുള്ള നടപടി അംഗീകരിക്കാനാവി ല്ല പ്രസ്തുത ബിൽ വിശദമായ ചർച്ചക്ക് വേണ്ടി സ്റ്റാന്റിംഗ് കമ്മിറ്റിക്കു വിടണം.
വിദേശ രാജ്യങ്ങളിൽ എല്ലാം തന്നെ നിലനിൽക്കുന്ന ക്രിമിനൽ ഡാറ്റാബേസ് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്, അമേരിക്കയിലെ ഡാറ്റാബേസുകളിൽ കറുത്ത വർഗ്ഗക്കാരാണ് അധികവും സ്ഥിരം കുറ്റക്കാരുടെ ലിസ്റ്റിൽ മുൻവിധിയോടെ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് തന്നെ ഈ ബിൽ ഉയർത്താൻ പോകുന്ന അപകടകരമായ വിവേചനത്തിന്റെ സൂചനകൾ നൽകുന്നു. ഇന്ത്യയിൽ പോലും അനവധി സന്ദർഭങ്ങളിൽ കറുത്ത നിറമുള്ളവരും, ചേരികളിൽ താമസിക്കുന്നവരും കുറ്റക്കാർ എന്ന മുൻവിധി പോലീസ് വെച്ച് പുലർത്തുന്നു എന്നത് യാഥാർഥ്യമല്ലേ? ചില ജാതി വിഭാഗങ്ങളെ പാരമ്പര്യമായി കുറ്റവാസനയുള്ളവർ എന്ന രീതിയിൽ ക്രൂരമായി വേട്ടയാടിയ സംഭവങ്ങളും ഓർത്തു കൊണ്ട് മാത്രമേ ഈ ബില്ലിനെ സമീപിക്കാനാവൂ.
എഴുപത്തി അഞ്ച് വർഷം വരെ കുറ്റവാളികൾ ആയി മുദ്രകുത്തപ്പെടുത്തുന്ന വരുടെ വിവരങ്ങൾ ശേഖരിക്കാമെന്നുള്ള വസ്തുതയും, സ്വഭാവത്തിലെ സവിശേതയും ഉൾപ്പെടെ ഒരാളുടെ കുറ്റവാസനയുടെ അളവുകോലായി വളച്ചൊടിക്കാനുള്ള അവസരമാണ് പോലിസിലെ ക്രിമിനലുകൾക്ക് നൽകാൻ ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ചൈനയിലെ പോലെ പരിപൂർണ്ണ " ഓർവീലിയൻ നിരീക്ഷണ രാഷ്ട്രം " ആണ് കേന്ദ്ര സർക്കാർ ഈ ബില്ലിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത്.ഫാസിസത്തിന്റെ "നിയമത്തിലെ പഴുതുകൾ" ഉപയോഗിച്ചുള്ള ഈ കടന്നു കയറ്റത്തെ കോൺഗ്രസ് അതിശക്തമായി എതിർക്കും.












Click it and Unblock the Notifications