കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് ബേബിയെ തോല്‍പിച്ചത് പിണറായിയോ...

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു എംഎ ബേബി. പക്ഷെ കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് മത്സരിച്ച് തോറ്റു.

സിപിഎം ഉറപ്പിച്ച സീറ്റുകളില്‍ ഒന്നായിരുന്നു കൊല്ലത്തേത്. എന്നിട്ടും എങ്ങനെയാണ് ബേബി തോറ്റതെന്ന് പാര്‍ട്ടി അന്വേഷിക്കുകയും ചെയ്തതാണ്.

Pinarayi Vijayan

എന്നാല്‍ ഇപ്പോള്‍ ആ അന്വേഷണമൊന്നും അല്ല വിഷയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. പിണറായി വിജയന്റെ 'പരനാറി' പ്രയോഗമാണ് ബേബിക്ക് തിരിച്ചടിയായതെന്നാണ് വിമര്‍ശനം.

എതിര്‍ സ്ഥാനാര്‍ത്ഥിയും, എല്‍ഡിഎഫില്‍ നിന്ന് പുറത്ത് പോയ വ്യക്തിയും ആയ എന്‍കെ പ്രേമചന്ദ്രനെ ആയിരുന്നു പിണറായി വിജയന്‍ 'പരനാറി' എന്ന് വിളിച്ചത്. ഇത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദം തന്നെ സൃഷ്ടിച്ചിരുന്നു.

പിണറായിയുടെ പ്രസംഗം അനവസരത്തിലായിപ്പോയെന്നാണ് ചലി ഏരിയ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. പിണറായിയുടെ പരാമര്‍ശം എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നാണ് ആക്ഷേപം.

എന്തായാലും ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ച ആയിട്ടുണ്ട്.

English summary
Criticism against Pinarayi Vijayan in CPM Kollam District Conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X