Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പറഞ്ഞത് പച്ചക്കള്ളം : കരിങ്കൊടി കാണിച്ചത് കെഎസ്‌യു, പുറത്തിറക്കിയത് ശബരിനാഥ് എംഎല്‍എ...

തിരുവനന്തപുരം: കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സ്വാശ്രയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി വീശിയത്‌ സംബന്ധിച്ച പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകയ്‌ക്കെടുത്തവരാണ് തന്നെ കരിങ്കൊടി കാട്ടിയതെന്നവാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു.

സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പിണറായി വിജയനെ കരിങ്കൊടി കാട്ടിയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയത്. സത്യമിതായിരിക്കെ എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ നിയമസഭയില്‍ പച്ചക്കളം പറഞ്ഞത്.

pinarayi vijayan

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലു,ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍, കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറി റിങ്കു, കെഎസ്‌യു പ്രവര്‍ത്തകരായ അജ്മല്‍ ഷാ, ജെമീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വസ്തുത മറച്ച് വച്ച് നിയമസഭയില്‍ പച്ചക്കള്ളം ആവര്‍ത്തിക്കുകയായിരുന്നു. കരിങ്കൊടി കാണിച്ചത് കെഎസ്‌യുകാരല്ല, ചാനലിന് വേണ്ടി വാടകയ്‌ക്കെടുത്തവരാണെന്ന് പിണറായി പരിഹസിച്ചു.

ഞാന്‍ ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ ചാനലുകാര്‍ നില്‍ക്കുന്നുണ്ട്. അതിനിടയില്‍നിന്ന് രണ്ടുപേര്‍ ഓടിവന്ന് കരിങ്കൊടി കാണിച്ചു. അത് യൂത്ത് കോണ്‍ഗ്രസ് കാണിച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം അത്രമാത്രം പരിഹസ്യരായി യൂത്ത് കോണ്‍ഗ്രസ് എന്ന് ഞാന്‍ കരുതുന്നില്ല. അത് യൂത്ത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് നല്ലത്. ഏതെങ്കിലും ചാലനുകാര്‍ക്ക് വേണ്ടി ചെയ്തതാകുമെന്നുമായിരുന്നു പിണറായി പറഞ്ഞത്.

എന്നാല്‍ കെഎസയു പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ വഴി തടയിലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. ആഭ്യന്തരമന്ത്രി കൂടിയായ പിണറായിക്ക് ഈ രേഖകളെല്ലാം ലഭിച്ചതാണ്. എന്നിട്ടും എന്തിനാണ് മാധ്യമങ്ങളെയും പ്രതിപക്ഷെത്തയും അപമാവിച്ചതെന്നാണ് ചോദ്യമുയരുന്നത്.

അറസ്റ്റിലായ പ്രവര്‍ത്തകരെ പിന്നീട് പൂജപ്പുര പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെഎസ് ശബരീനാഥന്റെയും എം വിന്‍സന്റെയും നേതൃത്വത്തില്‍ പൂജപ്പുര പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയ്ക്കുകയും ചെയതു.

വിഷയത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വസ്തുതകള്‍ പരിശോധിക്കതെയാണ് ആരോപണം ഉന്നയിച്ചെതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും പൊതുസമൂഹത്തിന് മുന്നാകെ തിരുത്തിപ്പറയണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Read Also: ആംബുലന്‍സോ, എന്താ ഇത്ര അത്യാവശ്യം; ഹര്‍ത്താലില്‍ വ്യാപക അക്രമം, കല്ലേറ്, ബസിന്റെ കാറ്റഴിച്ചു...

Read Also: എസ്എഫ്‌ഐയുടെ റാഗിംഗ് ? എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഞരമ്പ് മുറിച്ചു; കുസാറ്റ് അടച്ച് പൂട്ടി...

Read Also: നിയമസഭയിലും നിരാഹാരം; മൂന്ന് പ്രതിപക്ഷ എഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+