കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഡർ' വിളിക്ക് കവിതയിലൂടെ തിരുത്ത്: ഉദ്ദേശം പ്രതിപക്ഷ നേതാവിന് മനസ്സിലായെന്ന് എന്‍എസ് നുസൂർ

Google Oneindia Malayalam News

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനിലേക്ക് മാത്രമായി ചിത്രീകരിക്കുന്നതിനെതിരെ വലിയ വിമർശനമായിരുന്നു പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയർന്ന് വന്നത്. തിരുവനന്തപുരത്ത് എത്തിയ സതീശന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കിയതിന് പിന്നാലെ സതീശനെ 'ലീഡർ'എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഫ്ലക്സുകളും തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഉയർന്നിരിന്നു. ഇത്തരം രീതികള്‍ക്കെത്തിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂർ ഫേസ്ബുക്കില്‍ പങ്കുവെച്ച കവിതയിലൂടെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തു. 'കോട്ടയെന്നാലത്‌ ഉരുക്കുകോട്ട.. ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട... തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട.. പിന്നെന്തിനതിനൊരു - അപരപിതൃത്വമെന്നതത്ഭുതം'എന്നായിരുന്നു നുസൂറിന്റെ കവിത.

'അത്തരത്തില്‍ മികച്ച നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം': എങ്കിലെ കാര്യമുള്ളുവെന്ന് അഭിഭാഷകന്‍'അത്തരത്തില്‍ മികച്ച നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം': എങ്കിലെ കാര്യമുള്ളുവെന്ന് അഭിഭാഷകന്‍

കവിത വലിയ ചർച്ചാ വിഷയമായതോടെ യുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് നടപടി ആവശ്യപ്പെട്ട് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ശംഭു പാല്‍ക്കുളങ്ങര രംഗത്ത് എത്തുന്നത്. എന്നാല്‍ താന്‍ കവിതയിലൂടെ ഉദ്ധേശിച്ചത് എന്താണെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലായിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹം ബോർഡുകള്‍ മാറ്റാന്‍ നിർദേശം നല്‍കിയതെന്നാണ് എന്‍ എസ് നുസൂർ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

nusoor

ഞാന്‍ പറഞ്ഞത് എന്താണ് എന്നുള്ള കാര്യം പ്രതിപക്ഷ നേതാവിന് മനസ്സിലായിട്ടുണ്ട്. കോണ്‍ഗ്രസ് പാർട്ടിയില്‍ ആർക്ക്, എന്തിന്റെ പേരില്‍ തെറ്റ് പറ്റിയാലും എല്ലാ കാലർത്തും അവർക്കെതിരെ വിരല്‍ ചൂണ്ടുന്നവരാണ് യൂത്തുകോണ്‍ഗ്രസ്. ആർ ശങ്കറിനോട് വരെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട ചരിത്രമുള്ള സംഘടനയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് അറിഞ്ഞു കൊണ്ടോ, അറിയാതെയോ നടത്തിയ സമീപനം തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത് തിരുത്താന്‍ തയ്യാറായതെന്നും എന്‍എസ് നുസൂർ വ്യക്തമാക്കുന്നു.

'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

പറ്റിയ തെറ്റ് എന്താണെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് തനിക്ക് അഭിവാദ്യം അർപ്പിച്ചും, ലീഡറെന്നും വിശേഷിപ്പിച്ചുമുള്ള ബോർഡുകള്‍ മാറ്റാന്‍ അദ്ദേഹം തന്നെ നിർദ്ദേശം നല്‍കിയത്. ബോർഡുകളില്‍ മാത്രമല്ല ഒരിടത്തും തന്നെ ലീഡറെന്ന് വിശേഷിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും ബോർഡ് വെച്ചതിന് പിന്നില്‍ ആരാണെന്ന് അതുവരെ മനസ്സിലാകാത്തവർക്ക് ബോർഡ് മാറ്റപ്പെട്ടതിലൂടെ ഇതിനെല്ലാം പിന്നിലാരൊക്കെയാണെന്ന് മനസ്സിലായിട്ടുണ്ട്.

തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് ഒരാളിലേക്ക് മാത്രം പോവുന്ന പ്രസ്താവനകള്‍ ഏത് കോണില്‍ നിന്ന് വന്നാലും ശരിയായ കാര്യമല്ല. പാർട്ടിയുടെ കൂട്ടായ പ്രവർത്തനത്തിന്റ ഫലമായാണ് തൃക്കാക്കരയില്‍ വിജയിക്കാന്‍ സാധിച്ചത്. കെപിസിസി പ്രസിഡന്റ് മുന്നോട്ട് വെച്ച സെമി കേഡർ സംവിധാനം എന്നത് ഉപതിരഞ്ഞെടുപ്പില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും സജീവമായി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഇടപെടലും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനെപ്പോലെയാണ് താഴേത്തട്ടില്‍ വരെ ഇറങ്ങിച്ചെന്ന് അദ്ദേഹം പ്രവർത്തിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വീട് കയറിയുള്ള പ്രചരണത്തിന് ഉമ്മന്‍ചാണ്ടി തൃക്കാക്കരയിലെത്തിയിരുന്നു. ഒരു ദിവസം എകെ ആന്റണിയും എത്തി. രമേശ് ചെന്നിത്തലയും മണ്ഡലത്തില്‍ സജീവമായിട്ടുണ്ടായിരുന്നു. നിരവധി ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎല്‍എമാർ , യുഡിഎഫ് നേതാക്കള്‍ തുടങ്ങി എല്ലാവരും അണിനിരന്ന ഒരു കൂട്ടായ പ്രവർത്തനത്തിന്റെ വിജയമായിരുന്നു തൃക്കാക്കരയില്‍ കണ്ടത്. അതുകൊണ്ട് തന്നെ ആ വിജയത്തിന്റെ ക്രെഡിറ്റ് ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ഒരിക്കലും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലെ പ്രതികരണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍ തിരുവനന്തപുരത്ത് ഫ്ലക്സ് വെച്ചവരായിരിക്കും. ഈ വിഷയം വലിയ വാർത്താ പ്രാധാന്യം നേടിയത് അവർക്കൊരു തിരിച്ചടിയായി. അതുകൊണ്ടുള്ള സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്. അല്ലാതെ അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എന്‍ എസ് നുസൂർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

English summary
Criticism through poetry: NS Nusoor says Leader of the Opposition understood my intention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X