കുസാറ്റ് ദുരന്തം: അന്വേഷിക്കുമെന്ന് സര്‍ക്കാര്‍, കേസെടുത്തു.. വീഴ്ചയുണ്ടായെന്ന് കൗണ്‍സിലര്‍
കൊച്ചി: കുസാറ്റിലെ ഗാനസന്ധ്യയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അപകടം ഉന്നതവിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷിക്കുമെന്ന് മന്ത്രിമാരായ ആര് ബിന്ദുവും പി രാജീവും അറിയിച്ചു. അപകടം നടന്ന ഉടന്‍ തന്നെ ആര് ബിന്ദുവും പി രാജീവും നവകേരള സദസിലെ പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലേക്ക് തിരിച്ചിരുന്നു.
സംസ്ഥാനത്ത് ഒരിടത്തും പ്രതീക്ഷിക്കാത്ത സംഭവമാണ് കുസാറ്റിലുണ്ടായത് എന്ന് രാജീവ് പറഞ്ഞു. ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും ആസ്റ്റര്‍ മെഡിസിറ്റിയിലെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്ക് എല്ലാവിധത്തിലുള്ള ചികിത്സാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്രമായ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്പസിലെത്തുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നും അന്വേഷിക്കുമെന്ന് രാജീവ് പറഞ്ഞു.അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കുസാറ്റ് വൈസ് ചാന്‍സലറോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലിനോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി ആര് ബിന്ദു പ്രതികരിച്ചു.
വി സി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും ഞായറാഴ്ചയോടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് നല്‍കും എന്നും മന്ത്രി പറഞ്ഞു. ചികിത്സ ചെലവ് മുഴുവന്‍ സര്‍വകലാശാല വഹിക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന് അറിയിച്ചു. പരിപാടിയില്‍ പ്രദേശവാസികളും പങ്കെടുത്തിരുന്നു. കൊവിഡ് കാരണം മൂന്ന് വര്‍ഷമായി നടത്താതിരുന്ന പരിപാടിയാണിത്. പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രം 25000 പേര് വരും. ഇതുകൂടാതെ കൊച്ചിന് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നും വി സി വ്യക്തമാക്കി. അതേസമയം സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച് ഉണ്ടായെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ആരോപിച്ചു. ഹാളിലേക്ക് എന്‍ട്രിയും എക്സിറ്റും ഒരേ സ്ഥലത്ത് തന്നെയാണ് ഉണ്ടായിരുന്നത് എന്നും ഇത്രയും വലിയ ഹാളിന്റെ പ്രവേശന കവാടവും വളരെ ചെറുതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications