Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കസ്റ്റംസ് ഓഫീസര്‍: സ്വര്‍ണ കടത്ത് കേസില്‍ ഇടപെടലുണ്ടായി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സംസ്ഥാനത്തെ ഭരണകക്ഷിയുടെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് ആരോപണം ആവര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാര്‍. കസ്റ്റംസിന് മേല്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സംസ്ഥാന പൊലീസ് എടുത്ത എത്ര കേസുകളില്‍ വീഴ്ചയുണ്ടായിട്ടുണ്ട്, ഒന്നിലും കുറ്റപ്ത്രം കൊടുത്തിട്ടില്ലെന്നും സുമിത് കുമാര്‍ കുറ്റപ്പെടുത്തി. സ്ഥലം മാറി പോവുന്നതിന് മുന്നോടിയായിട്ടായിരുന്നു കസ്റ്റംസ് കമ്മീഷ്ണറുടെ പ്രതികരണം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയോ എന്ന ചോദ്യത്തിന് തന്‍റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണ്. സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകളും സ്വാധീനിക്കാനുള്ളു ശ്രമങ്ങളും ഉണ്ടായെന്നും സുമിത് കുമാര്‍ ആരോപിക്കുന്നു.

 sumith

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

ഇതിന് പിന്നില്‍ ആരാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായി പറയുന്നില്ല. പക്ഷെ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്നുള്ളത് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും അത്തരം ശ്രമങ്ങങ്ങള്‍ ഉണ്ടാവാറുണ്ട്. താന്‍ നിയമത്തിന്റെ വഴിക്ക് മാത്രമാണ് പോയത്. ഡോളർ കടത്ത് കേസിൽ കെടി ജലീലിന് നേരിട്ട് ബന്ധമില്ല. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

    മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+